ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് വില്‍പ്പന; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്ന കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ കൊച്ചിയില്‍ എക്സൈസിന്റെ പിടിയിലായി.കാസര്‍കോട് ബംബ്രാണയിലെ സക്കറിയ(32), ഉടുമ്പുഞ്ചോല കുറ്റിയാത്ത് വീട്ടില്‍ അമല്‍ വര്‍ഗീസ്(26) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്ന് പൗഡര്‍ രൂപത്തിലുള്ള 62.574 ഗ്രാം വൈറ്റ് മെത്തും മൈസൂര്‍ മാംഗോ എന്ന് അറിയപ്പെടുന്ന 3.300 കിലോ കഞ്ചാവും 18 നൈട്രോസെപാം ഗുളികകളും പിടിച്ചെടുത്തു.മയക്കുമരുന്നുകള്‍ തൂക്കാനുള്ള റൗണ്ട് ടോപ്പ് ത്രാസ്, നാനോ ത്രാസ്, ഇടപാടിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, രണ്ട് സ്മാര്‍ട്ട് ഫോണുകള്‍, ആഡംബര […]

കാസര്‍കോട്: ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്ന കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ കൊച്ചിയില്‍ എക്സൈസിന്റെ പിടിയിലായി.
കാസര്‍കോട് ബംബ്രാണയിലെ സക്കറിയ(32), ഉടുമ്പുഞ്ചോല കുറ്റിയാത്ത് വീട്ടില്‍ അമല്‍ വര്‍ഗീസ്(26) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് പൗഡര്‍ രൂപത്തിലുള്ള 62.574 ഗ്രാം വൈറ്റ് മെത്തും മൈസൂര്‍ മാംഗോ എന്ന് അറിയപ്പെടുന്ന 3.300 കിലോ കഞ്ചാവും 18 നൈട്രോസെപാം ഗുളികകളും പിടിച്ചെടുത്തു.
മയക്കുമരുന്നുകള്‍ തൂക്കാനുള്ള റൗണ്ട് ടോപ്പ് ത്രാസ്, നാനോ ത്രാസ്, ഇടപാടിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, രണ്ട് സ്മാര്‍ട്ട് ഫോണുകള്‍, ആഡംബര ബൈക്ക് എന്നിവയും 16,500 രൂപയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാഡ് മാക്സെന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് ഇവര്‍ ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്.
കാസര്‍കോട്, മൈസൂരു എന്നിവിടങ്ങളിലെ മയക്കുമരുന്ന് മാഫിയാസംഘങ്ങളുമായി ബന്ധമുള്ള രണ്ടുപേരും ഇവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ ലഹരിസാധനങ്ങള്‍ ശേഖരിച്ച് എറണാകുളത്തെത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക് രാത്രികാലങ്ങളില്‍ മയക്കുമരുന്ന് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇരുവരും കഴിഞ്ഞ മാസമാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
വൈറ്റിലെ ചക്കരപ്പറമ്പിന് സമീപം ആവശ്യക്കാരെ കാത്ത് ബൈക്കില്‍ ഇരിക്കുമ്പോഴാണ് സക്കറിയയും അമല്‍വര്‍ഗീസും പിടിയിലായത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ കൂടുതലും മയക്കുമരുന്ന് വില്‍പ്പന നടത്താറുള്ളതെന്ന് എക്‌സൈസ് അന്വേഷണത്തില്‍ വ്യക്തമായി.
സംഘത്തിലെ പ്രധാനികളെക്കുറിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it