കെ.എസ്.ആര്‍.ടി.സിയില്‍ സ്വയം വിരമിക്കല്‍ പദ്ധതി; 7500 പേരുടെ പട്ടിക തയ്യാറാക്കി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി വരുന്നു. 50 വയസ്സ് കഴിഞ്ഞവര്‍ക്കും 20 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും വിരമിക്കാം. പദ്ധതിക്കായി 7500 പേരുടെ പട്ടിക തയ്യാറാക്കി. പദ്ധതി നടപ്പാക്കാന്‍ 1100 കോടി രൂപ വേണ്ടി വരും. ശമ്പള ചെലവില്‍ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം. ജീവനക്കാരുടെ എണ്ണം 15,000 ആക്കി കുറയ്ക്കാന്‍ ആയിരുന്നു ധനവകുപ്പ് നിര്‍ദേശം. നിലവില്‍ 26,000ത്തോളം ജീവനക്കാരാണുള്ളത്.അതിനിടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കെ.എസ്.ആര്‍.ടി.സി വരുത്തിയ കുടിശിക 6 മാസത്തിനകം തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. […]

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി വരുന്നു. 50 വയസ്സ് കഴിഞ്ഞവര്‍ക്കും 20 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും വിരമിക്കാം. പദ്ധതിക്കായി 7500 പേരുടെ പട്ടിക തയ്യാറാക്കി. പദ്ധതി നടപ്പാക്കാന്‍ 1100 കോടി രൂപ വേണ്ടി വരും. ശമ്പള ചെലവില്‍ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം. ജീവനക്കാരുടെ എണ്ണം 15,000 ആക്കി കുറയ്ക്കാന്‍ ആയിരുന്നു ധനവകുപ്പ് നിര്‍ദേശം. നിലവില്‍ 26,000ത്തോളം ജീവനക്കാരാണുള്ളത്.
അതിനിടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കെ.എസ്.ആര്‍.ടി.സി വരുത്തിയ കുടിശിക 6 മാസത്തിനകം തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 251 കോടി രൂപയാണ് 2014 മുതലുള്ള കുടിശിക. ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് അടക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശം. 9000 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുകയാണ് വകമാറ്റിയത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് തുക അടക്കാന്‍ കഴിയാതിരുന്നത് എന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. എന്നാല്‍ ഈ വിശദീകരണം കോടതി തള്ളി.

Related Articles
Next Story
Share it