തുടര്‍നടപടികളില്ല; പിടിച്ചെടുത്ത വാഹനങ്ങളും വസ്തുക്കളും താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ നശിക്കുന്നു

കാസര്‍കോട്: അനധികൃത കടത്തിനിടെ പിടിച്ചെടുത്ത ചെങ്കല്ലുകളും കരിങ്കല്ലുകളും കടത്തുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങളും കാസര്‍കോട് താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ കൂട്ടിയിട്ടിരിക്കുന്നത് മൂലം വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരുടെ വാഹനം ഇവിടെ നിര്‍ത്തിയിടാന്‍ പറ്റാത്ത അവസ്ഥയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടികൂടിയ വാഹനങ്ങളും വസ്തുക്കളും കൊണ്ട് താലൂക്ക് ഓഫീസ് കോമ്പൗണ്ട് നിറഞ്ഞിരിക്കുകയാണ്.തുടര്‍ നടപടികള്‍ വൈകുന്നത് മൂലം വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. ഇത്തരം വാഹനങ്ങള്‍ പിഴയീടാക്കി വിട്ടയക്കുകയോ ലേലം ചെയ്യുകയോ ചെയ്യണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും നടപടിയൊന്നുമുണ്ടാകുന്നില്ല.കാസര്‍കോട് നഗരത്തില്‍ പാര്‍ക്കിംഗിന് സൗകര്യം പരിമിതമായതിനാല്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ […]

കാസര്‍കോട്: അനധികൃത കടത്തിനിടെ പിടിച്ചെടുത്ത ചെങ്കല്ലുകളും കരിങ്കല്ലുകളും കടത്തുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങളും കാസര്‍കോട് താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ കൂട്ടിയിട്ടിരിക്കുന്നത് മൂലം വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരുടെ വാഹനം ഇവിടെ നിര്‍ത്തിയിടാന്‍ പറ്റാത്ത അവസ്ഥയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടികൂടിയ വാഹനങ്ങളും വസ്തുക്കളും കൊണ്ട് താലൂക്ക് ഓഫീസ് കോമ്പൗണ്ട് നിറഞ്ഞിരിക്കുകയാണ്.
തുടര്‍ നടപടികള്‍ വൈകുന്നത് മൂലം വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. ഇത്തരം വാഹനങ്ങള്‍ പിഴയീടാക്കി വിട്ടയക്കുകയോ ലേലം ചെയ്യുകയോ ചെയ്യണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും നടപടിയൊന്നുമുണ്ടാകുന്നില്ല.
കാസര്‍കോട് നഗരത്തില്‍ പാര്‍ക്കിംഗിന് സൗകര്യം പരിമിതമായതിനാല്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ സൗകര്യമൊരുക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.
താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ കാലങ്ങളായി കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളും വസ്തുക്കളും നീക്കം ചെയ്ത് പാര്‍ക്കിംഗ് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി.

Related Articles
Next Story
Share it