രേഖകളില്ലാതെ കൊങ്കണ്‍ ട്രെയിനില്‍ കടത്തിയ 2 കോടി രൂപ പിടികൂടിയത് കാഞ്ഞങ്ങാട് സ്വദേശിയായ ചീഫ് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍

മംഗളൂരു: രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ രണ്ടു കോടി രൂപ പിടികൂടിയത് കാഞ്ഞങ്ങാട് സ്വദേശിയായ വിജിലന്‍സ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍. കൊങ്കന്‍ റെയിലില്‍ മുംബൈയില്‍ നിന്നും മംഗളൂരുവിലേക്കു കടത്തിയ പണമാണ് കൊങ്കണ്‍ റെയില്‍വേ ചീഫ് വിജിലന്‍സ് ഇന്‍സ്‌പെക്ടറും കാഞ്ഞങ്ങാട് തോയമ്മല്‍ സ്വദേശിയുമായ എച്ച്.കെ.പ്രസന്നകുമാര്‍ പിടികൂടിയത്. മുംബൈയില്‍ ജോലി ചെയ്യുന്ന രാജസ്ഥാന്‍ സ്വദേശി ചേതന്‍ സിങ്ങ് എന്ന മനോഹര്‍ സിങ്ങ് (22) ആണ് അറസ്റ്റിലായത്. ട്രെയിനിലെ ഇന്‍സ്‌പെക്ഷനിടയിലാണ് കുടുങ്ങിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യുവാവിനെ കുറിച്ച് ടിക്കറ്റ് പരിശോധകനായ എറണാകുളം സ്വദേശി […]

മംഗളൂരു: രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ രണ്ടു കോടി രൂപ പിടികൂടിയത് കാഞ്ഞങ്ങാട് സ്വദേശിയായ വിജിലന്‍സ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍. കൊങ്കന്‍ റെയിലില്‍ മുംബൈയില്‍ നിന്നും മംഗളൂരുവിലേക്കു കടത്തിയ പണമാണ് കൊങ്കണ്‍ റെയില്‍വേ ചീഫ് വിജിലന്‍സ് ഇന്‍സ്‌പെക്ടറും കാഞ്ഞങ്ങാട് തോയമ്മല്‍ സ്വദേശിയുമായ എച്ച്.കെ.പ്രസന്നകുമാര്‍ പിടികൂടിയത്. മുംബൈയില്‍ ജോലി ചെയ്യുന്ന രാജസ്ഥാന്‍ സ്വദേശി ചേതന്‍ സിങ്ങ് എന്ന മനോഹര്‍ സിങ്ങ് (22) ആണ് അറസ്റ്റിലായത്. ട്രെയിനിലെ ഇന്‍സ്‌പെക്ഷനിടയിലാണ് കുടുങ്ങിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യുവാവിനെ കുറിച്ച് ടിക്കറ്റ് പരിശോധകനായ എറണാകുളം സ്വദേശി വിനോദ് ഒഫീസര്‍ക്ക് സൂചന നല്‍കി. റെയില്‍വേ ശുചീകരണ ജീവനക്കാരനാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ കബളിപ്പിക്കുകയായിരുന്നുവെന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുകയായിരുന്നുവെന്നും വ്യക്തമായി. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് കയ്യിലുള്ള ബാഗില്‍ കട്ടിയുള്ള സാധനം കിടക്കുന്നതായി വ്യക്തമായത്. തന്റെ മുഷിഞ്ഞ വസ്ത്രമാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവിനെയും കൊണ്ട് പ്രസന്നകുമാര്‍ കാര്‍വാര്‍ സ്റ്റേഷനിലിറങ്ങി. ആര്‍.പി.എഫിനെ വിവരമറിയിച്ചു. ആര്‍.പി.എഫ് എത്തി പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. കൊങ്കണ്‍ വഴി അനധികൃതമായി സ്വര്‍ണ്ണ വജ്രാഭരണങ്ങളും പണവും അനധികൃതമായി വ്യാപകമായി കടത്തുന്നുണ്ടെന്ന സൂചന നേരത്തെ യുണ്ടായിരുന്നു. അതേ സമയം താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ ഭരതഭായി കൊടുത്തയച്ച പണമാണെന്നാണ് പറഞ്ഞത്. എന്നാല്‍ രേഖകളുണ്ടായിരുന്നില്ല. ടിക്കറ്റില്ലാത്ത യാത്ര ചെയ്തതിന് 1,060 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. എ.സി കോച്ചിലാണ് ടിക്കറ്റില്ലാതെ രണ്ടു കോടി രൂപയുമായി യാത്ര ചെയ്തത്.
കാര്‍വാര്‍ റൂറല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Related Articles
Next Story
Share it