വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച 4.58 ഗ്രാം എം.ഡി.എം.എ പിടിച്ചു; സ്ത്രീ അറസ്റ്റില്‍
കാസര്‍കോട്: വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച 4.58 ഗ്രാം എം.ഡി.എം.എ എക്‌സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം കയ്യാര്‍ വില്ലേജിലെ ചേവാര്‍ കുണ്ടക്കരയടുക്കം സഫിയയുടെ വീട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. സഫിയയെ കേസില്‍ ഒന്നാം പ്രതിയാക്കി എക്‌സൈസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സഫിയയുടെ മകന്‍ അസറുദ്ദീനാണ് രണ്ടാംപ്രതി. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി എസ്.ഐസകിന്റെ നേതൃത്വത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷ്, ബാബു പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.എ പ്രഭാകരന്‍, കെ.നൗഷാദ്, വനിതാ […]

കാസര്‍കോട്: വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച 4.58 ഗ്രാം എം.ഡി.എം.എ എക്‌സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം കയ്യാര്‍ വില്ലേജിലെ ചേവാര്‍ കുണ്ടക്കരയടുക്കം സഫിയയുടെ വീട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
സഫിയയെ കേസില്‍ ഒന്നാം പ്രതിയാക്കി എക്‌സൈസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സഫിയയുടെ മകന്‍ അസറുദ്ദീനാണ് രണ്ടാംപ്രതി. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി എസ്.ഐസകിന്റെ നേതൃത്വത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷ്, ബാബു പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.എ പ്രഭാകരന്‍, കെ.നൗഷാദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജെസ്മി ജോസഫ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
കേസ് തുടര്‍ നടപടികള്‍ക്കായി കുമ്പള എക്‌സൈസ് റേഞ്ചിന് കൈമാറിയിരിക്കെയാണ്.