മുസ്ലിം ലീഗിന് ഭൗതിക അടിത്തറ പാകിയത് സീതി സാഹിബ് -ടി.ഇ.

കാസര്‍കോട്: പാണ്ഡിത്യവും പ്രതിഭയും ആദര്‍ശ ശുദ്ധിയും വിനയവും ആത്മാര്‍ത്ഥതയും സമന്വയിച്ച സാമൂഹിക പരിഷ്‌ക്കര്‍ത്താവാണ് കെ.എം സീതി സാഹിബ് എന്നും മുസ്ലിം ലീഗിന് ഭൗതീക അടിത്തറ പാകിയത് സീതി സാഹിബ് ചിന്തകളാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല പറഞ്ഞു. 61 ഓര്‍മ്മയുടെ വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ സീതി സാഹിബ് വേര്‍പാട് ദിനത്തില്‍ കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് സിദ്ധീഖ് സന്തോഷ് നഗര്‍ […]

കാസര്‍കോട്: പാണ്ഡിത്യവും പ്രതിഭയും ആദര്‍ശ ശുദ്ധിയും വിനയവും ആത്മാര്‍ത്ഥതയും സമന്വയിച്ച സാമൂഹിക പരിഷ്‌ക്കര്‍ത്താവാണ് കെ.എം സീതി സാഹിബ് എന്നും മുസ്ലിം ലീഗിന് ഭൗതീക അടിത്തറ പാകിയത് സീതി സാഹിബ് ചിന്തകളാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല പറഞ്ഞു.
61 ഓര്‍മ്മയുടെ വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ സീതി സാഹിബ് വേര്‍പാട് ദിനത്തില്‍ കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് സിദ്ധീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. സി.ടി റിയാസ് സ്വാഗതം പറഞ്ഞു.
ബഷീര്‍ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.എം. കടവത്ത്, മുനീര്‍ ഹാജി കമ്പാര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ്, എം.എ. നജീബ്, നൂറുദ്ദീന്‍ ബെളിഞ്ച, സി.ബി. ലത്തീഫ്, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, പി.വി.എസ് ഷഫീഖ്, റഹ്‌മാന്‍ തൊട്ടാന്‍, എം.എ. ഖലീല്‍, അര്‍ഷാദ് എതിര്‍ത്തോട്, എം.എം. നൗഷാദ്, ഹാരിസ് ബേവിഞ്ച, അഷ്ഫാഖ് തുരുത്തി, ഹസീബ് ചൗക്കി, ഹൈദര്‍ കുടുംപ്പംകുഴി, റഫീഖ് കോളാരി, ഷിഹാബ് പറക്കട്ട, സിദീഖ് ബെള്ളിപ്പാടി, സത്താര്‍ ആദൂര്‍ സംസാരിച്ചു.

Related Articles
Next Story
Share it