അബ്ദുല്ലക്കുട്ടിക്ക് പാകിസ്ഥാന്‍ ബന്ധം, തന്റെ ജീവിതം സിനിമയാക്കും; പോലീസ് ചോദ്യ ചെയ്ത് വിട്ടയച്ചതിന് പിന്നാലെ പ്രതികരണവുമായി ഐഷ സുല്‍ത്താന

കൊച്ചി: പോലീസ് ചോദ്യ ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ലക്ഷദ്വീപ് പോലീസിനെതിരെയും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായിക ഐഷ സുല്‍ത്താന. തനിക്ക് വിദേശ ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ലക്ഷദ്വീപ് പോലീസ് നടത്തിയതെന്ന് ഐഷ പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ എന്ന പരിപാടിയിലായിരുന്നു ഐഷയുടെ പ്രതികരണം. തനിക്ക് വിദേശ ബന്ധമുണ്ടെന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു പോലീസ് ചോദിച്ചിരുന്നത്. പോലീസിന്റെ ചോദ്യങ്ങളും അന്വേഷണങ്ങളും തനിക്ക് വിദേശബന്ധമുണ്ടെന്ന തരത്തിലായിരുന്നു. സമരത്തെ പാകിസ്ഥാനുമായി ബന്ധപ്പെടുത്തിയ അബ്ദുല്ലക്കുട്ടിക്ക് എന്തറിയാം? സമരം പാകിസ്ഥാന്‍ ആഘോഷിച്ചെന്ന് പറഞ്ഞ […]

കൊച്ചി: പോലീസ് ചോദ്യ ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ലക്ഷദ്വീപ് പോലീസിനെതിരെയും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായിക ഐഷ സുല്‍ത്താന. തനിക്ക് വിദേശ ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ലക്ഷദ്വീപ് പോലീസ് നടത്തിയതെന്ന് ഐഷ പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ എന്ന പരിപാടിയിലായിരുന്നു ഐഷയുടെ പ്രതികരണം.

തനിക്ക് വിദേശ ബന്ധമുണ്ടെന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു പോലീസ് ചോദിച്ചിരുന്നത്. പോലീസിന്റെ ചോദ്യങ്ങളും അന്വേഷണങ്ങളും തനിക്ക് വിദേശബന്ധമുണ്ടെന്ന തരത്തിലായിരുന്നു. സമരത്തെ പാകിസ്ഥാനുമായി ബന്ധപ്പെടുത്തിയ അബ്ദുല്ലക്കുട്ടിക്ക് എന്തറിയാം? സമരം പാകിസ്ഥാന്‍ ആഘോഷിച്ചെന്ന് പറഞ്ഞ എ.പി. അബ്ദുല്ലക്കുട്ടിക്കാണ് പാക് ബന്ധം', ഐഷ ആരോപിച്ചു.

ഒരു വാക്കിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട തന്റെ ജീവിതം സിനിമയാക്കാന്‍ ആലോചിക്കുന്നതായും അതിനുവേണ്ടിയുള്ള ജോലികള്‍ തുടങ്ങി കഴിഞ്ഞെന്നും നേരത്തെ ഐഷ വ്യക്തമാക്കിയിരുന്നു.

Related Articles
Next Story
Share it