എല്ലാം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല, തനിക്കെതിരെ നടന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗം; കേരള ഹൈക്കോടതി നടപടികള്‍ ആത്മവിശ്വാസം നല്‍കുന്നു; കൊച്ചിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ പ്രതികരണവുമായി ഐഷ സുല്‍ത്താന

കൊച്ചി: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം നടത്തിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കൊച്ചിയില്‍ തിരിച്ചെത്തി. തനിക്കെതിരെ നടന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ച കേരള ഹൈക്കോടതിയുടെ നടപടി ഏറെ ആത്മവിശ്വാസവും ആശ്വാസവും നല്‍കുന്നതാണെന്നും ഐഷ പറഞ്ഞു. ഐഷയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തന്റെയും കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം എല്ലാ കാര്യങ്ങളും ലക്ഷദ്വീപ് പോലീസ് അന്വേഷിച്ചിട്ടുണ്ട്. തനിക്ക് […]

കൊച്ചി: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം നടത്തിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കൊച്ചിയില്‍ തിരിച്ചെത്തി. തനിക്കെതിരെ നടന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ച കേരള ഹൈക്കോടതിയുടെ നടപടി ഏറെ ആത്മവിശ്വാസവും ആശ്വാസവും നല്‍കുന്നതാണെന്നും ഐഷ പറഞ്ഞു. ഐഷയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

തന്റെയും കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം എല്ലാ കാര്യങ്ങളും ലക്ഷദ്വീപ് പോലീസ് അന്വേഷിച്ചിട്ടുണ്ട്. തനിക്ക് പിറകില്‍ എന്തോ വന്‍ സംഘമുണ്ടെന്നും താന്‍ ഭയങ്കര ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും അതിനായി ആരോ ഫണ്ടിംഗ് നടത്തുന്നുവെന്നുമുള്ള തരത്തിലാണ് അവര്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ഐഷ വ്യക്തമാക്കി.

രാവിലെ കവരത്തിയില്‍ നിന്ന് ഹെലികോപ്ടറില്‍ അഗത്തിയിലെത്തിയ ഐഷ അവിടെ നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.40ന് അഗത്തിയില്‍ നിന്ന് പുറപ്പെട്ട് മൂന്നിന് നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്യാനിരുന്ന എയര്‍ ഇന്ത്യയുടെ 9ഐ 506 വിമാനത്തിലാണ് ഐഷ എത്തിയത്. വിമാനം കൊച്ചിയില്‍ എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് വഴി തിരിച്ചുവിടുകയും പിന്നീട് നെടുമ്പാശേരിയില്‍ തന്നെ തിരിച്ചെത്തി ലാന്‍ഡ് ചെയ്യുകയുമായിരുന്നു.

Related Articles
Next Story
Share it