റിപബ്ലിക് ദിനം: കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കി

നെടുംബാശ്ശേരി: റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി. വിമാനത്താവളത്തിലേക്കു വരുന്ന എല്ലാ വാഹനങ്ങളും പരിശോധനാ വിധേയമാക്കുവാന്‍ നിര്‍ദേശം നല്‍കി. ഇവിടെ വന്നുപോകുന്ന എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കുവാനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് എല്ലാ സുരക്ഷ ഭടന്മാര്‍ക്കും പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിഐഎസ്എഫ് സീനിയര്‍ കമാണ്ടന്റ് എച്ച്. പാണ്ഡെ പറഞ്ഞു. ദ്രുതകര്‍മ സേന, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, രഹസ്യ അന്വോഷണ വിഭാഗം എന്നിവയെല്ലാം 24 മണിക്കൂറും ജാഗ്രതയിലായിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ […]

നെടുംബാശ്ശേരി: റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി. വിമാനത്താവളത്തിലേക്കു വരുന്ന എല്ലാ വാഹനങ്ങളും പരിശോധനാ വിധേയമാക്കുവാന്‍ നിര്‍ദേശം നല്‍കി. ഇവിടെ വന്നുപോകുന്ന എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കുവാനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് എല്ലാ സുരക്ഷ ഭടന്മാര്‍ക്കും പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിഐഎസ്എഫ് സീനിയര്‍ കമാണ്ടന്റ് എച്ച്. പാണ്ഡെ പറഞ്ഞു.

ദ്രുതകര്‍മ സേന, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, രഹസ്യ അന്വോഷണ വിഭാഗം എന്നിവയെല്ലാം 24 മണിക്കൂറും ജാഗ്രതയിലായിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടികള്‍ പുരോഗമിക്കുന്നത്. കോവിഡ് ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനമില്ല. ഇതുകൊണ്ട് സന്ദര്‍ശക വിലക്ക് ഈ വര്‍ഷം വേണ്ടിവരില്ല. വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതു മുതല്‍ ലാഡര്‍ പോയിന്റ് വരെ എല്ലാവിധ പരിശോധനകള്‍ക്കും യാത്രക്കാര്‍ വിധേയമാകണം.

Related Articles
Next Story
Share it