ഡെല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം: രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും പ്രധാന പൊതു ഇടങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി

ന്യൂഡെല്‍ഹി: രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും പ്രധാന പൊതു ഇടങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ഡെല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ആണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചത്. ഉയര്‍ന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി സി.ഐ.എസ്.എഫ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇസ്രായേല്‍ എംബസിക്ക് സമീപത്തെ നടപ്പാതയില്‍ സ്‌ഫോടനം നടന്നത്. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വി.വി.ഐ.പികളും സേനാതലവന്‍മാരും പങ്കെടുക്കുന്ന 'ബീറ്റിംഗ് ദ റീട്രീറ്റ്' […]

ന്യൂഡെല്‍ഹി: രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും പ്രധാന പൊതു ഇടങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ഡെല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ആണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചത്. ഉയര്‍ന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി സി.ഐ.എസ്.എഫ് അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇസ്രായേല്‍ എംബസിക്ക് സമീപത്തെ നടപ്പാതയില്‍ സ്‌ഫോടനം നടന്നത്. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വി.വി.ഐ.പികളും സേനാതലവന്‍മാരും പങ്കെടുക്കുന്ന 'ബീറ്റിംഗ് ദ റീട്രീറ്റ്' പരിപാടി രാജ്പഥില്‍ പുരോഗമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

അഞ്ചോളം കാറുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമുണ്ടായിട്ടില്ല. ഡെല്‍ഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഒരു കുപ്പിയില്‍ വെച്ച സ്‌ഫോടകവസ്തുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ചത് തീവ്രത കുറഞ്ഞ ഐ.ഇ.ഡിയാണെന്നാണ് വിവരം.

Related Articles
Next Story
Share it