മതേതരത്വം ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: മതേതരത്വം ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഗോളതലത്തില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന് അംഗീകാരം ലഭിക്കുന്നതിനുള്ള ഏറ്റവും വലിയ ഭീഷണിയാണ് മതേതരത്വം എന്ന് യോഗി പറഞ്ഞു. സ്വന്തം ലാഭത്തിനായി ആളുകളില്‍ തെറ്റിദ്ധാരണ പരത്തുന്നവരേയും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരേയും വെറുതെ വിടില്ലെന്നും യോഗി മുന്നറിയിപ്പ് നല്‍കി. നിസ്സാര സാമുദായിക തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അയോധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഇ-ബുക്കായ ഗ്ലോബല്‍ എന്‍സൈക്ലോപീഡിയ ഓഫ് രാമായണത്തിന്റെ ആദ്യ പതിപ്പ് […]

ന്യൂഡല്‍ഹി: മതേതരത്വം ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഗോളതലത്തില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന് അംഗീകാരം ലഭിക്കുന്നതിനുള്ള ഏറ്റവും വലിയ ഭീഷണിയാണ് മതേതരത്വം എന്ന് യോഗി പറഞ്ഞു. സ്വന്തം ലാഭത്തിനായി ആളുകളില്‍ തെറ്റിദ്ധാരണ പരത്തുന്നവരേയും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരേയും വെറുതെ വിടില്ലെന്നും യോഗി മുന്നറിയിപ്പ് നല്‍കി. നിസ്സാര സാമുദായിക തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അയോധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഇ-ബുക്കായ ഗ്ലോബല്‍ എന്‍സൈക്ലോപീഡിയ ഓഫ് രാമായണത്തിന്റെ ആദ്യ പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു യോഗി.

തുച്ഛമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന ആളുകള്‍ അതിന്റെ അനന്തരഫലം നേരിടേണ്ടിവരും. അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന്റെ പശ്ചാതലത്തില്‍ രാമായണത്തിന്റെ ഗ്ലോബല്‍ എന്‍സൈക്ലോപീഡിയയുടെ പ്രകാശനം കൂടുതല്‍ സവിശേഷമാക്കിയെന്ന് യോഗി പറഞ്ഞു.

രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും കഥകള്‍ മികച്ച ജീവിത പാഠങ്ങള്‍ നല്‍കുക മാത്രമല്ല, ഇന്ത്യന്‍ അതിര്‍ത്തികളുടെ വികാസത്തെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. അയോധ്യയില്‍ രാമന്റെ അസ്തിത്വം സംബന്ധിച്ച് ചില ആളുകള്‍ ഇപ്പോഴും സംശയം ഉന്നയിക്കുന്നുണ്ടെങ്കിലും ചരിത്രപരമായ വസ്തുതകള്‍ നിഷേധിക്കാനാവില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it