2024ലെ ഭീകര സാഹചര്യമൊഴിവാക്കാന്‍ മതനിരപേക്ഷ കക്ഷികള്‍ യോജിക്കണം-എം.വി ഗോവിന്ദന്‍

കാഞ്ഞങ്ങാട്: 2024 ആകുമ്പോഴേക്കും ബി.ജെ.പി സൃഷ്ടിക്കാന്‍ പോകുന്ന ജനാധിപത്യ- ഭരണഘടന വിരുദ്ധമായതും മതനിരപേക്ഷ ഉള്ളടക്കത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതുമായ സാഹചര്യത്തെ ഒഴിവാക്കാന്‍ ഗൗരവപൂര്‍ണമായ വിചിന്തനം എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഉണ്ടാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. പുല്ലൂരില്‍ എ.കെ.ജി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയ്ക്ക് വേണ്ടി നില കൊള്ളുന്ന വരെ മുഴുവനും യോജിപ്പിച്ചു കൊണ്ടല്ലാതെ ഇന്ത്യയെ സംരക്ഷിക്കാന്‍ ആവില്ലെന്നും ഇതിനു സാധിച്ചില്ലെങ്കില്‍ പിന്നെ ഒരു ഇന്ത്യ ഉണ്ടാകില്ലെന്നും മതനിരപേക്ഷ സാഹചര്യങ്ങള്‍ നിലനിര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം […]

കാഞ്ഞങ്ങാട്: 2024 ആകുമ്പോഴേക്കും ബി.ജെ.പി സൃഷ്ടിക്കാന്‍ പോകുന്ന ജനാധിപത്യ- ഭരണഘടന വിരുദ്ധമായതും മതനിരപേക്ഷ ഉള്ളടക്കത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതുമായ സാഹചര്യത്തെ ഒഴിവാക്കാന്‍ ഗൗരവപൂര്‍ണമായ വിചിന്തനം എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഉണ്ടാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. പുല്ലൂരില്‍ എ.കെ.ജി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയ്ക്ക് വേണ്ടി നില കൊള്ളുന്ന വരെ മുഴുവനും യോജിപ്പിച്ചു കൊണ്ടല്ലാതെ ഇന്ത്യയെ സംരക്ഷിക്കാന്‍ ആവില്ലെന്നും ഇതിനു സാധിച്ചില്ലെങ്കില്‍ പിന്നെ ഒരു ഇന്ത്യ ഉണ്ടാകില്ലെന്നും മതനിരപേക്ഷ സാഹചര്യങ്ങള്‍ നിലനിര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം മത സൗഹാര്‍ദത്തില്‍ ഇന്ത്യയുടെ തന്നെ കേന്ദ്രമാണ്. മതസൗഹാര്‍ദത്തിന്റെ ഈ വലിയ ആശയ കേന്ദ്രത്തെ മാറ്റി മതസൗഹാര്‍ദാന്തരീക്ഷത്തില്‍ വിഷം കലര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, പി. കരുണാകരന്‍, വി.വി രമേശന്‍, അഡ്വ. കെ.രാജ്‌മോഹന്‍, വി. നാരായണന്‍, അഡ്വ. പി. അപ്പുക്കുട്ടന്‍, ടി.വി കരിയന്‍, എ. ഷാജി, കെ. സീത പ്രസംഗിച്ചു.

Related Articles
Next Story
Share it