ക്രിസ്മസും പുതുവത്സരാഘോഷവും വേണ്ട; ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ മുംബൈയില്‍ 31 വരെ നിരോധനാജ്ഞ
മുംബൈ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ 31 അര്‍ദ്ധ രാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒമിക്രോണ്‍ പിടിപെടുന്നവരുടെ എണ്ണം മഹാരാഷ്ട്രയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്രിസ്മസിനും പുതുവത്സരാഘോഷത്തിനുമായി ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ പോലീസ് നഗരത്തില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ധനവുണ്ടായതായാണ് റിപോര്‍ട്ട്. 32 പേര്‍ക്കാണ് ഇത് വരെ […]

മുംബൈ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ 31 അര്‍ദ്ധ രാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒമിക്രോണ്‍ പിടിപെടുന്നവരുടെ എണ്ണം മഹാരാഷ്ട്രയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്രിസ്മസിനും പുതുവത്സരാഘോഷത്തിനുമായി ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ പോലീസ് നഗരത്തില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ധനവുണ്ടായതായാണ് റിപോര്‍ട്ട്. 32 പേര്‍ക്കാണ് ഇത് വരെ ഒമിക്രോണ്‍ പിടിപെട്ടത്. ഇതില്‍ 25 പേരും രോഗം ഭേദമായി ആശുപത്രി വിട്ടുമെന്നത് മാത്രമാണ് ആശ്വാസം. കഴിഞ്ഞ ദിവസം നാല് പേര്‍ക്ക് കൂടി പുതുതായി ഒമിക്രോണ്‍ ബാധിച്ചു. മഹാരാഷ്ട്രയില്‍ ജനുവരിയില്‍ ഒമിക്രോണ്‍ വ്യാപനം കൂടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് സൂചന നല്‍കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതും മഹാരാഷ്ട്രയിലാണ്.