ഡിസംബര്‍ ആറിന് മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടനകളുടെ പ്രഖ്യാപനം; പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു

മഥുര: ഡിസംബര്‍ ആറിന് മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന ഹിന്ദുത്വ സംഘടനകളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. പള്ളിയും കൃഷ്ണ ജന്മാഷ്ടന്‍ ക്ഷേത്രവും തൊട്ടുതൊട്ട് സ്ഥിതി ചെയ്യുന്ന ഇവിടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഖില ഭാരത ഹിന്ദു മഹാസഭയാണ് ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡിസംബര്‍ ആറിന് നടക്കുന്ന മഹാ ജലാഭിഷേകത്തിന് ശേഷം വിഗ്രഹം സ്ഥാപിക്കുമെന്നായിരുന്നു ഭീഷണി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് പ്രദേശത്ത് ഐപിസി 144 പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാജപ്രചാരണം […]

മഥുര: ഡിസംബര്‍ ആറിന് മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന ഹിന്ദുത്വ സംഘടനകളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. പള്ളിയും കൃഷ്ണ ജന്മാഷ്ടന്‍ ക്ഷേത്രവും തൊട്ടുതൊട്ട് സ്ഥിതി ചെയ്യുന്ന ഇവിടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഖില ഭാരത ഹിന്ദു മഹാസഭയാണ് ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡിസംബര്‍ ആറിന് നടക്കുന്ന മഹാ ജലാഭിഷേകത്തിന് ശേഷം വിഗ്രഹം സ്ഥാപിക്കുമെന്നായിരുന്നു ഭീഷണി.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് പ്രദേശത്ത് ഐപിസി 144 പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മഥുര എസ് പി സൗരവ് ഗ്രോവര്‍ പറഞ്ഞു. ന്യൂനപക്ഷ മത വിഭാഗങ്ങളുടെ പ്രതിനിധികളുമായി പോലിസ് ചര്‍ച്ച ആരംഭിച്ചു. ക്രമസമാധാന പ്രശ്നമുണ്ടാക്കാതെയിരിക്കാന്‍ കുരുതലുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

1992ല്‍ ഹിന്ദുത്വര്‍ ബാബരി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറ് തന്നെയാണ് ഹിന്ദു മഹാസഭ വിഗ്രഹം സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തിട്ടുള്ളത്. കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപമുള്ള പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ പ്രാദേശിക കോടതികള്‍ പരിഗണിക്കുന്ന സമയത്താണ് ഷാഹി ഈദ്ഗാഹിനുള്ളില്‍ ചടങ്ങുകള്‍ നടത്തുമെന്ന ഹിന്ദു മഹാസഭയുടെ ഭീഷണി വന്നിരിക്കുന്നത്.

മഥുരയിലെ കൃഷ്ണ ക്ഷേത്രം തകര്‍ത്തത് മുഗള്‍ രാജാവായ ഔറംഗസീബ് ആണെന്നാണ് ഹിന്ദുത്വര്‍ വാദിക്കുന്നത്. ഔറംഗസീബ് രാജ്യം ഭരിച്ച 1669-70 ല്‍ കത്ര കേശവ് ദേവിലെ ശ്രീകൃഷ്ണ ജന്മസ്ഥലത്ത് നില്‍ക്കുന്ന ക്ഷേത്രം തകര്‍ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Related Articles
Next Story
Share it