സി.പി.ഐയില്‍ വിഭാഗീയത രൂക്ഷം; സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി

തിരുവനന്തപുരം: സി.പി. ഐയില്‍ വിഭാഗീയത രൂക്ഷമാകുന്നു. സംസ്ഥാന സമ്മേളനം തുടങ്ങാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി. രണ്ടുകൂട്ടരും വിട്ടുവീഴ്ച്ചയ്ക്ക് തയാറായിട്ടില്ല. കാനത്തിനെതിരെ പ്രകാശ് ബാബുവിനെ മത്സരിപ്പിക്കാനാണ് കാനം വിരുദ്ധ ചേരിയുടെ നീക്കം. പ്രകാശ് ബാബു മത്സരിച്ചാല്‍ ഏറ്റവും കൂടുതല്‍ പിന്തുണയുള്ള കൊല്ലത്ത് നിന്നടക്കം കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം മത്സരമുണ്ടായാല്‍ നേരിടാന്‍ തന്നെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ തീരുമാനം. ഇതിനിടെ സി. ദിവാകരന്‍ നടത്തിയ […]

തിരുവനന്തപുരം: സി.പി. ഐയില്‍ വിഭാഗീയത രൂക്ഷമാകുന്നു. സംസ്ഥാന സമ്മേളനം തുടങ്ങാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി. രണ്ടുകൂട്ടരും വിട്ടുവീഴ്ച്ചയ്ക്ക് തയാറായിട്ടില്ല. കാനത്തിനെതിരെ പ്രകാശ് ബാബുവിനെ മത്സരിപ്പിക്കാനാണ് കാനം വിരുദ്ധ ചേരിയുടെ നീക്കം. പ്രകാശ് ബാബു മത്സരിച്ചാല്‍ ഏറ്റവും കൂടുതല്‍ പിന്തുണയുള്ള കൊല്ലത്ത് നിന്നടക്കം കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം മത്സരമുണ്ടായാല്‍ നേരിടാന്‍ തന്നെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ തീരുമാനം. ഇതിനിടെ സി. ദിവാകരന്‍ നടത്തിയ പരസ്യ വിമര്‍ശനത്തില്‍ അച്ചടക്ക നടപടിക്കുള്ള സാധ്യതയടക്കം കാനം തേടുന്നുണ്ട്.
സി.പി.ഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം ഈ മാസം 30 മുതല്‍ ഒക്ടോബര്‍ 3 വരെ തിരുവനന്തപുരത്ത് നടക്കാനിരിക്കെ സംസ്ഥാന സെക്രട്ടറിക്കെതിരായ എതിര്‍പ്പുകള്‍ കഴിഞ്ഞ ദിവസം മറനീക്കി പുറത്തുവരികയായിരുന്നു. നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നേക്കാള്‍ ജൂനിയറാണെന്നും തന്നെ ഒതുക്കാമെന്ന് ആരും കരുതേണ്ടെന്നും മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it