കാറഡുക്ക സഹകരണസംഘത്തില്‍ 4.76 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സെക്രട്ടറിയും കൂട്ടുപ്രതിയും റിമാണ്ടില്‍; കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കും
മുള്ളേരിയ: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ സെക്രട്ടറിയെയും കൂട്ടുപ്രതിയെയും കോടതി റിമാണ്ട് ചെയ്തു. സൊസൈറ്റി സെക്രട്ടറി കര്‍മ്മന്തൊടി ബാളക്കണ്ടത്തെ കെ. രതീഷ്(38), കണ്ണൂര്‍ ഉരുവച്ചാല്‍ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ എം. ജബ്ബാര്‍(51) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ത്രേട്ട് കോടതി റിമാണ്ട് ചെയ്തത്. ബേക്കല്‍ ഡി.വൈ.എസ്.പി ജയന്‍ ഡൊമനിക്കിന്റെ നിര്‍ദ്ദേശപ്രകാരം ആദൂര്‍ ഇന്‍സ്പെക്ടര്‍ പി.സി സഞ്ജയ്കുമാര്‍, എസ്.ഐ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്നാട് ഈ […]

മുള്ളേരിയ: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ സെക്രട്ടറിയെയും കൂട്ടുപ്രതിയെയും കോടതി റിമാണ്ട് ചെയ്തു. സൊസൈറ്റി സെക്രട്ടറി കര്‍മ്മന്തൊടി ബാളക്കണ്ടത്തെ കെ. രതീഷ്(38), കണ്ണൂര്‍ ഉരുവച്ചാല്‍ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ എം. ജബ്ബാര്‍(51) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ത്രേട്ട് കോടതി റിമാണ്ട് ചെയ്തത്. ബേക്കല്‍ ഡി.വൈ.എസ്.പി ജയന്‍ ഡൊമനിക്കിന്റെ നിര്‍ദ്ദേശപ്രകാരം ആദൂര്‍ ഇന്‍സ്പെക്ടര്‍ പി.സി സഞ്ജയ്കുമാര്‍, എസ്.ഐ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്നാട് ഈ റോഡിലെ ലോഡ്ജില്‍ നിന്നാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇരുവരെയും കാസര്‍കോട്ടെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. കാറഡുക്ക സഹകരണസംഘത്തിലെ തട്ടിപ്പ് പുറത്തുവന്ന ശേഷം രണ്ടുപേരും ഒളിവില്‍ പോവുകയായിരുന്നു. ആദ്യം കര്‍ണാടകയിലെ ബംഗളൂരു, ചിക്കമംഗളൂരു, ഷിമോഗ, ഹാസന്‍ എന്നിവിടങ്ങളിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. കര്‍ണാടക കേന്ദ്രീകരിച്ച് പോലീസ് അന്വേഷണമാരംഭിച്ചതോടെ പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. തമിഴ്നാട്ടില്‍ സേലം, നാമക്കല്‍, കോയമ്പത്തൂര്‍, ഈ റോഡ് എന്നിവിടങ്ങളിലായാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത്. ഈ റോഡില്‍ ഒളിവില്‍ കഴിയുന്നതിനിടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നെത്തിയ പൊലീസ് സംഘം ഇരുവരെയും പിടികൂടുകയാണുണ്ടായത്. പ്രതികള്‍ വാട്സ് ആപ് മാത്രം ഉപയോഗിച്ചതാണ് ലൊക്കേഷന്‍ കണ്ടെത്താന്‍ പൊലീസിന് തടസ്സമായത്. പ്രതികള്‍ മാറിപ്പോകുന്ന സ്ഥലങ്ങള്‍ നിരീക്ഷച്ചതോടെ ഇവരെ പിടികൂടാന്‍ കഴിഞ്ഞെന്നും എല്ലായിടത്തും ലോഡ്ജുകളിലാണ് ഇവര്‍ തങ്ങിയതെന്നും പൊലീസ് പറഞ്ഞു. രതീഷും ജബ്ബാറുമാണ് തട്ടിപ്പിന്റെ സൂത്രധാരന്‍മാരെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തട്ടിപ്പിന് ഒത്താശ നല്‍കിയ മൂന്നുപേര്‍ കര്‍ണ്ണാടകയില്‍ നേരത്തെ പിടിയിലായിരുന്നു. മൂന്ന് പ്രതികളും ഇപ്പോള്‍ റിമാണ്ടിലാണ്. ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില്‍ ഇപ്പോള്‍ അന്വേഷണം നടത്തുന്നതെങ്കിലും മുഖ്യപ്രതികളെ പിടികൂടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡി.വൈ.എസ്.പി ജയന്‍ ഡൊമനിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിനെ കൂടി നിയോഗിക്കുകയായിരുന്നു. സൊസൈറ്റിയില്‍ നിന്നും കടത്തി വിവിധ ബാങ്ക് ശാഖകളില്‍ പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങളില്‍ ഭൂരിഭാഗവും കണ്ടെടുത്തിട്ടുണ്ട്.