സെക്കന്റ് ഹാന്‍ഡ് വാഹന വില്‍പ്പന; നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വാഹന പുനര്‍വില്‍പന മേഖലയിലെ തട്ടിപ്പുകള്‍ കുറയ്ക്കാനും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമായി നിയമനിര്‍ദ്ദേശങ്ങളുടെ കരട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പുറത്തിറക്കി. ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പ്പനയും ഓണ്‍ലൈനിലടക്കം ഇതിനായുള്ള ഫ്‌ളാറ്റ്‌ഫോമുകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിയമ നിര്‍ദ്ദേശങ്ങളുടെ കരടുമായി മന്ത്രാലയം എത്തിയത്. ഇതനുസരിച്ച് വാഹനം പുനര്‍വില്‍പന നടത്തുന്നവര്‍ അതത് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് നേടണം. ഡീലര്‍മാര്‍ വഴിയുള്ള ഇടപാടുകളില്‍ കൂടുതല്‍ സുതാര്യതര കൊണ്ടുവരാന്‍ കൂടി ഇതിലൂടെ ലക്ഷ്യമിടുന്നു. 1989ലെ കേന്ദ്രമോട്ടോര്‍ വാഹന ചട്ടങ്ങളിലാണ് […]

ന്യൂഡല്‍ഹി: വാഹന പുനര്‍വില്‍പന മേഖലയിലെ തട്ടിപ്പുകള്‍ കുറയ്ക്കാനും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമായി നിയമനിര്‍ദ്ദേശങ്ങളുടെ കരട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പുറത്തിറക്കി. ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പ്പനയും ഓണ്‍ലൈനിലടക്കം ഇതിനായുള്ള ഫ്‌ളാറ്റ്‌ഫോമുകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിയമ നിര്‍ദ്ദേശങ്ങളുടെ കരടുമായി മന്ത്രാലയം എത്തിയത്. ഇതനുസരിച്ച് വാഹനം പുനര്‍വില്‍പന നടത്തുന്നവര്‍ അതത് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് നേടണം. ഡീലര്‍മാര്‍ വഴിയുള്ള ഇടപാടുകളില്‍ കൂടുതല്‍ സുതാര്യതര കൊണ്ടുവരാന്‍ കൂടി ഇതിലൂടെ ലക്ഷ്യമിടുന്നു. 1989ലെ കേന്ദ്രമോട്ടോര്‍ വാഹന ചട്ടങ്ങളിലാണ് ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. വാഹന ഉടമയില്‍ നിന്ന് ഡീലര്‍മാര്‍ വാഹനം ഏറ്റെടുക്കുന്നത് മുതലുള്ള വിവരങ്ങള്‍ കൃത്യമായി രജിസ്‌ട്രേഷനില്‍ രേഖപ്പെടുത്തണം. വില്‍പ്പനക്കായി ഏറ്റെടുക്കുന്ന വാഹനം കൈവശം വെക്കുന്നതിന് ഡീലര്‍മാര്‍ക്കുള്ള അവകാശം സംബന്ധിച്ചും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പുതിയ ചട്ടത്തിലുണ്ട്. വാഹനങ്ങള്‍ കൈവശം എത്തിയതിന് ശേഷം നടത്തിയ യാത്രകളുടെ വിവരങ്ങള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ സൂക്ഷിക്കുകയും വേണം. വാഹന ഉടമ വാഹനം ഡീലര്‍മാര്‍ക്ക് കൈമാറുമ്പോള്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടെ 29 സി. ഫോമില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മോട്ടോര്‍ വാഹന വകുപ്പിന് നല്‍കണം. ഇതോടെ വാഹനത്തിന്റെ താല്‍ക്കാലിക ഉടമസ്ഥാവകാശം ഡീലര്‍മാര്‍ക്കായിരിക്കും. തുടര്‍ന്ന് വാഹനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുടേയും ഉത്തരവാദിത്വം ഡീലര്‍മാര്‍ക്കായിരിക്കും. ഇത്തരത്തില്‍ ഏറ്റെടുക്കുന്ന വാഹനം ഡീലര്‍മാര്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.

Related Articles
Next Story
Share it