ഇന്ത്യന്‍ താരത്തിന് കോവിഡ്; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരം മാറ്റിവെച്ചു
കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്യാമ്പിലുണ്ടായിരുന്ന ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇന്ന് (ചൊവ്വാഴ്ച) നടക്കേണ്ട രണ്ടാം ട്വന്റി20 മത്സരം മാറ്റിവെച്ചു. മത്സരത്തിന് മുന്നോടിയായി നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചത്. മത്സരം ബുധനാഴ്ച നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. അതേസമയം എട്ടോളം കളിക്കാര്‍ പാണ്ഡ്യയുമായി നേരിട്ട് സമ്പര്‍ക്ക പട്ടികയിലുണ്ടെന്ന് ബി.സി.സി.ഐ വ്യക്തമാക്കുന്നു. ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മറ്റു ടീം അംഗങ്ങളെ ആര്‍ടി-പിസിആര്‍ ടെസ്റ്റിന് ഇന്നുതന്നെ വിധേയമാക്കും. ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ റിസള്‍ട്ട് അനുസരിച്ചായിരിക്കും ഇനി […]

കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്യാമ്പിലുണ്ടായിരുന്ന ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇന്ന് (ചൊവ്വാഴ്ച) നടക്കേണ്ട രണ്ടാം ട്വന്റി20 മത്സരം മാറ്റിവെച്ചു. മത്സരത്തിന് മുന്നോടിയായി നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചത്. മത്സരം ബുധനാഴ്ച നടക്കുമെന്ന് ബിസിസിഐ അറിയിച്ചു.
അതേസമയം എട്ടോളം കളിക്കാര്‍ പാണ്ഡ്യയുമായി നേരിട്ട് സമ്പര്‍ക്ക പട്ടികയിലുണ്ടെന്ന് ബി.സി.സി.ഐ വ്യക്തമാക്കുന്നു. ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മറ്റു ടീം അംഗങ്ങളെ ആര്‍ടി-പിസിആര്‍ ടെസ്റ്റിന് ഇന്നുതന്നെ വിധേയമാക്കും. ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ റിസള്‍ട്ട് അനുസരിച്ചായിരിക്കും ഇനി ടീം അംഗങ്ങളെ നിശ്ചയിക്കുക. അതേസമയം കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിക്കുകയാണെങ്കില്‍ നാളെയും മത്സരം നടത്താനാകുമോ എന്നത് സംശയമാണ്.