അതിജീവനത്തിന്റെ രണ്ടാം വാര്‍ഷികം; കുലുങ്ങിച്ചിരിച്ച് തേന്മാവ്

കാസര്‍കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് മാറ്റി അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂള്‍ കോംപൗണ്ടില്‍ പ്രശസ്ത കവയിത്രി സുഗതകുമാരി നട്ട തേന്മാവിന്റെ രണ്ടാം വാര്‍ഷികത്തില്‍ കാസര്‍കോട് പീപ്പിള്‍സ് ഫോറം സംഘടിപ്പിച്ച ചടങ്ങ് കേരളം കണ്ട മഹത്തായ അതിജീവനത്തിന്റെ വാര്‍ഷികം കൂടിയായി.പയസ്വിനി എന്ന് പേരിട്ട മാവ് കാസര്‍കോട് പീപ്പിള്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ തന്നെയാണ് 2022 ജൂണ്‍ 15ന് അടുക്കത്ത്ബയല്‍ സ്‌കൂള്‍ പരിസരത്ത് മാറ്റി നട്ടത്. അതീജീവനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഊരാളുങ്കല്‍ ലേബര്‍ […]

കാസര്‍കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് മാറ്റി അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂള്‍ കോംപൗണ്ടില്‍ പ്രശസ്ത കവയിത്രി സുഗതകുമാരി നട്ട തേന്മാവിന്റെ രണ്ടാം വാര്‍ഷികത്തില്‍ കാസര്‍കോട് പീപ്പിള്‍സ് ഫോറം സംഘടിപ്പിച്ച ചടങ്ങ് കേരളം കണ്ട മഹത്തായ അതിജീവനത്തിന്റെ വാര്‍ഷികം കൂടിയായി.
പയസ്വിനി എന്ന് പേരിട്ട മാവ് കാസര്‍കോട് പീപ്പിള്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ തന്നെയാണ് 2022 ജൂണ്‍ 15ന് അടുക്കത്ത്ബയല്‍ സ്‌കൂള്‍ പരിസരത്ത് മാറ്റി നട്ടത്. അതീജീവനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘവും സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും ജി.യു.പി സ്‌കൂള്‍ അടുക്കത്ത്ബയലും മാതൃഭൂമി സീഡും പീപ്പിള്‍സ് ഫോറത്തിനൊപ്പം കൈക്കോര്‍ത്തു. നഗരസഭാംഗം പി. രമേശന്‍ അധ്യക്ഷത വഹിച്ചു. കവി കല്ലറ അജയന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പീപ്പിള്‍സ് ഫോറം പ്രസിഡണ്ട് പ്രൊഫ. വി. ഗോപിനാഥന്‍ പയസ്വിനിയുടെ അതിജീവന വഴികള്‍ വിശദീകരിച്ചു. സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഓഫീസര്‍ വിജയനാഥ്, മാധ്യമ പ്രവര്‍ത്തകന്‍ വി.യു മാത്തുക്കുട്ടി, പീപ്പിള്‍സ് ഫോറം ഭാരവാഹികളായ കെ.വി. കുമാരന്‍, വി.ഡി ജോസഫ്, എന്‍.എം കൃഷ്ണന്‍ നമ്പൂതിരി സംസാരിച്ചു. പീപ്പിള്‍സ് ഫോറം വകയായി ആര്യവേപ്പിന്‍ തൈകള്‍ പ്രൊഫ. വി. ഗോപിനാഥന്‍ സ്‌കൂളധികൃതര്‍ക്ക് നല്‍കി. പരിസ്ഥിതി പ്രവര്‍ത്തക ഖദീജ മജല്‍ തന്റെ നേഴ്‌സറിയില്‍ നിന്നുള്ള മൊഗ്രാല്‍ മാവിന്‍ തൈകള്‍ സകൂളിന് നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് യശോദ ടീച്ചര്‍ സ്വാഗതവും അധ്യാപിക ലത നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it