അംബാനിയുള്‍പ്പെടെ റിലയന്‍സ് പ്രൊമോട്ടര്‍മാര്‍ക്ക് 25 കോടി പിഴ ചുമത്തി സെബി

മുംബൈ: മുകേഷ് അംബാനി ഉള്‍പ്പടെയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രൊമോട്ടര്‍മാര്‍ക്ക് 25 കോടി രൂപ പിഴ ചുമത്തി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). സെബിയെ അറിയിക്കാതെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ പ്രൊമോട്ടര്‍മാര്‍ വാങ്ങിയതിനാണ് പിഴ. മാര്‍ച്ച് 1999 മുതല്‍ മാര്‍ച്ച് 2000 വരെ 6.83 ശതമാനം ഓഹരികള്‍ റിലയന്‍സ് പ്രൊമോട്ടര്‍മാര്‍ വാങ്ങിയിരുന്നു. ഇത് സെബിയെ കമ്പനി അറിയിച്ചിരുന്നില്ല. ഓഹരി വില്‍പ്പന സംബന്ധിച്ചും റിലയന്‍സ് പൊതു അറിയിപ്പൊന്നും നല്‍കിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നടപടി.

മുംബൈ: മുകേഷ് അംബാനി ഉള്‍പ്പടെയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രൊമോട്ടര്‍മാര്‍ക്ക് 25 കോടി രൂപ പിഴ ചുമത്തി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). സെബിയെ അറിയിക്കാതെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ പ്രൊമോട്ടര്‍മാര്‍ വാങ്ങിയതിനാണ് പിഴ.

മാര്‍ച്ച് 1999 മുതല്‍ മാര്‍ച്ച് 2000 വരെ 6.83 ശതമാനം ഓഹരികള്‍ റിലയന്‍സ് പ്രൊമോട്ടര്‍മാര്‍ വാങ്ങിയിരുന്നു. ഇത് സെബിയെ കമ്പനി അറിയിച്ചിരുന്നില്ല. ഓഹരി വില്‍പ്പന സംബന്ധിച്ചും റിലയന്‍സ് പൊതു അറിയിപ്പൊന്നും നല്‍കിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നടപടി.

Related Articles
Next Story
Share it