രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് നല്‍കില്ല; ഇടതുപക്ഷത്തിന്റെ വഴിയെ കോണ്‍ഗ്രസും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ പാത തുടര്‍ന്ന് കോണ്‍ഗ്രസും. തെരഞ്ഞെടുപ്പില്‍ രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പിന് സീറ്റ് നല്‍കില്ലെന്ന സുപ്രധാന തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. സ്‌ക്രീനിംഗ് കമ്മിറ്റി അംഗം ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറായെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. 50 ശതമാനത്തിലധികം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും ലഭ്യമാക്കണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ പാത തുടര്‍ന്ന് കോണ്‍ഗ്രസും. തെരഞ്ഞെടുപ്പില്‍ രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പിന് സീറ്റ് നല്‍കില്ലെന്ന സുപ്രധാന തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. സ്‌ക്രീനിംഗ് കമ്മിറ്റി അംഗം ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറായെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. 50 ശതമാനത്തിലധികം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും ലഭ്യമാക്കണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷ മുന്നണി പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസും ഇത്തരം നിലപാട് സ്വീകരിച്ചത്.

Related Articles
Next Story
Share it