നടന്‍ സിദ്ദിഖിനെ പിടികൂടാന്‍ ഹോട്ടലുകളിലടക്കം തിരച്ചില്‍
കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കി. ഹോട്ടലുകളിലടക്കം അര്‍ധരാത്രിയും പരിശോധന നടന്നു. സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന നടത്തുന്നത്. സംസ്ഥാനത്തിനു പുറത്തും അന്വേഷണം വ്യാപിപ്പിച്ചു. സിനിമാ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ പൊലീസ് രാത്രി പരിശോധന നടത്തി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ അതിജീവിത സുപ്രീം […]

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കി. ഹോട്ടലുകളിലടക്കം അര്‍ധരാത്രിയും പരിശോധന നടന്നു. സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന നടത്തുന്നത്. സംസ്ഥാനത്തിനു പുറത്തും അന്വേഷണം വ്യാപിപ്പിച്ചു. സിനിമാ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ പൊലീസ് രാത്രി പരിശോധന നടത്തി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ അതിജീവിത സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്. തടസഹര്‍ജി നല്‍കാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധിപകര്‍പ്പും കൈമാറി. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹര്‍ജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അറിയിക്കും. സിദ്ദിഖിനെതിരെയുള്ള നിലപാട് സര്‍ക്കാര്‍ കര്‍ശനമാക്കിയിരിക്കുകയാണ്.
അതേസമയം, ഗുരുതരകുറ്റകൃത്യത്തില്‍ സിദ്ദിഖിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ട് പോലും ഇതുവരെ നടനെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിയാത്തതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. 2016ല്‍ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമെങ്കിലും ഫെയ്‌സ്ബുക്കിലെ അടക്കം ഡിജിറ്റല്‍ തെളിവുകള്‍ കോടതിയെ ബോധിപ്പിക്കാന്‍ പരാതിക്കാരിക്കായി. ഇതോടെയാണ് ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയ കേസില്‍ പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്. പരാതിയെ തുടര്‍ന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം നടി കവിയൂര്‍ പൊന്നമ്മയുടെ മൃതദേഹം കൊച്ചിയില്‍ പൊതുദര്‍ശനത്തിന് വെച്ച ചടങ്ങിനടക്കം സിദ്ദിഖ് രംഗത്തുണ്ടായിരുന്നുവെങ്കിലും ഇന്നലെ മുതല്‍ ഒളിവിലാണ്.