അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം എട്ടാം ദിനത്തിലേക്ക്; ഗംഗാവാലി പുഴയില്‍ തിരച്ചില്‍ തുടങ്ങി

ബംഗളൂരു: കര്‍ണാടക ഷിരൂറില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ എട്ടാം ദിവസിലേക്ക്. ഇന്ന് രാവിലെ മുതല്‍ ഗംഗാവാലി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പുഴയില്‍ നിന്ന് സിഗ്നല്‍ കിട്ടിയതോടെയാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താന്‍ ഒരുങ്ങിയത്. മണ്‍കൂനക്ക് 40 മീറ്റര്‍ അടുത്ത് നിന്നാണ് സിഗ്നല്‍ ലഭിച്ചത്. പുഴയോരത്തെ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികളും പുരോഗമിച്ച് വരികയാണ്. അതേസമയം ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണിടിച്ചിലില്‍ മറുകരയില്‍ നിന്ന് കാണാതായ സ്ത്രീയുടെ […]

ബംഗളൂരു: കര്‍ണാടക ഷിരൂറില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ എട്ടാം ദിവസിലേക്ക്. ഇന്ന് രാവിലെ മുതല്‍ ഗംഗാവാലി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പുഴയില്‍ നിന്ന് സിഗ്നല്‍ കിട്ടിയതോടെയാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താന്‍ ഒരുങ്ങിയത്. മണ്‍കൂനക്ക് 40 മീറ്റര്‍ അടുത്ത് നിന്നാണ് സിഗ്നല്‍ ലഭിച്ചത്. പുഴയോരത്തെ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികളും പുരോഗമിച്ച് വരികയാണ്. അതേസമയം ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണിടിച്ചിലില്‍ മറുകരയില്‍ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം ഇന്ന് കണ്ടെത്തി.
അതിനിടെ മണ്ണിടിച്ചലുണ്ടായ ദിവസം പുലര്‍ച്ചെ അര്‍ജുന്റെ ട്രക്ക് കടന്നുപോയ റോഡുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. അപകടം ഉണ്ടാകുന്നതിന് മുമ്പുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കന്യാകുമാരി-പന്‍വേല്‍ ദേശീയപാതയിലെ വിവിധ പെട്രോള്‍ പമ്പുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്.
ഷിരൂരിന് ഏറ്റവും അടുത്തുള്ള പമ്പുകളില്‍ വ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങളില്‍ അര്‍ജുന്റെ ട്രക്ക് കടന്നുപോകുന്നത് കാണുന്നുണ്ട്.
അര്‍ജുന്റെ ട്രക്കിന്റെ സഞ്ചാരപാത ഏതാണ്ട് ഇതില്‍ നിന്ന് വ്യക്തമാണ്. അതിനിടെ അര്‍ജുന്റെ ലോറി കണ്ടെത്താന്‍ ദൗത്യസംഘം ആധുനിക സാങ്കേതിക സഹായം തേടി. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെയും സംഘത്തിന്റെയും സഹായമാണ് തേടിയത്.
ഉടന്‍ ദൗത്യത്തിന്റെ ഭാഗമാകുമെന്നും ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും റിട്ട. മേജര്‍ ജനറല്‍ എം. ഇന്ദ്രബാലന്‍ പറഞ്ഞു. ഏറ്റവും പുതിയ ടെക്‌നോളജി ഉപയോഗിച്ചായിരിക്കും പരിശോധന. വിദഗ്ധ സംഘം ഡല്‍ഹിയില്‍ സജ്ജമാണ്. ഉപകരണങ്ങള്‍ ഡല്‍ഹിയില്‍ നിന്നും എത്തിക്കാനുള്ള അനുമതിക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക സംവിധാനം ഉപയോഗിച്ച് ലോറി കണ്ടെത്താനാകും.
കരയിലും വെള്ളത്തിലും പരിശോധന നടത്താന്‍ കഴിയും. ഗംഗാവാലി നദിയിലും പരിശോധന നടത്താം. 20 മീറ്ററിലും താഴെയുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുമെന്നും ഷിരൂരിലെ എസ്.പിയും കലക്ടറും നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it