മൊഗ്രാലില്‍ കടല്‍ക്ഷോഭം രൂക്ഷം

മൊഗ്രാല്‍: മൊഗ്രാലില്‍ കടല്‍ക്ഷോഭം ശക്തമായി തുടരുന്നതിനിടെ ഇന്നലെ ഈമാന്‍ റിസോര്‍ട്ടിന്റെ ചുറ്റുമതിലും കഫെ ഷെഡ്ഡും കടലെടുത്തു. തൊട്ടടുത്ത വീടുകളും വലിയ ഭീഷണിയാണ് നേരിടുന്നത്. ഒരുമാസം മുമ്പ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ ശക്തമായ മഴയിലും കടല്‍ക്ഷോഭത്തിലും മൊഗ്രാലിലെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. വീടുകളിലേക്ക് കടല്‍ ഇരച്ചുകയറുന്ന അവസ്ഥ വരെ ഉണ്ടായി. ഇപ്പോള്‍ വീണ്ടും ഉണ്ടായിട്ടുള്ള കടലേറ്റം തീരദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി തുടരുന്ന കടലാക്രമണത്തിന് ശാസ്ത്രീയമായ രീതിയിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. ഇത് […]

മൊഗ്രാല്‍: മൊഗ്രാലില്‍ കടല്‍ക്ഷോഭം ശക്തമായി തുടരുന്നതിനിടെ ഇന്നലെ ഈമാന്‍ റിസോര്‍ട്ടിന്റെ ചുറ്റുമതിലും കഫെ ഷെഡ്ഡും കടലെടുത്തു. തൊട്ടടുത്ത വീടുകളും വലിയ ഭീഷണിയാണ് നേരിടുന്നത്.
ഒരുമാസം മുമ്പ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ ശക്തമായ മഴയിലും കടല്‍ക്ഷോഭത്തിലും മൊഗ്രാലിലെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. വീടുകളിലേക്ക് കടല്‍ ഇരച്ചുകയറുന്ന അവസ്ഥ വരെ ഉണ്ടായി. ഇപ്പോള്‍ വീണ്ടും ഉണ്ടായിട്ടുള്ള കടലേറ്റം തീരദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
വര്‍ഷങ്ങളായി തുടരുന്ന കടലാക്രമണത്തിന് ശാസ്ത്രീയമായ രീതിയിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. ഇത് അധികൃതര്‍ ചെവിക്കൊള്ളുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Related Articles
Next Story
Share it