പെരിങ്കടിയില്‍ കടല്‍ക്ഷോഭം രൂക്ഷം; റോഡ് തകര്‍ന്നു
ബന്തിയോട്: പെരിങ്കടിയില്‍ കടല്‍ക്ഷോഭം രൂക്ഷം. റോഡ് തകര്‍ന്നു. 100ല്‍പരം കുടുംബങ്ങള്‍ ഭീഷണിയില്‍. കഴിഞ്ഞ ദിവസം ഉണ്ടായ കടല്‍ ക്ഷോഭത്തില്‍ ഒരു കിലോ മീറ്ററോളം റോഡിന്റെ മുക്കാല്‍ ഭാഗവും തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണ് അഞ്ച് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. പത്തോളം തെങ്ങുകള്‍ കടലെടുത്തു. റോഡ് മുഴുവനായി തകര്‍ന്നാല്‍ താഴ്ന്ന പ്രദേശത്ത് ഉള്ള നൂറില്‍ പരം വീടുകളിലേക്ക് വെള്ളം കയറി താമസം ഒഴിയേണ്ടിവരുമെന്ന ഭയത്തോടെയാണ് പ്രദേശവാസികള്‍ കഴിയുന്നത്. കടല്‍ ക്ഷോഭം ഇനിയും രൂക്ഷമായാല്‍ ബേരിക്ക കടപ്പുറം വരെ വെള്ളം […]

ബന്തിയോട്: പെരിങ്കടിയില്‍ കടല്‍ക്ഷോഭം രൂക്ഷം. റോഡ് തകര്‍ന്നു. 100ല്‍പരം കുടുംബങ്ങള്‍ ഭീഷണിയില്‍. കഴിഞ്ഞ ദിവസം ഉണ്ടായ കടല്‍ ക്ഷോഭത്തില്‍ ഒരു കിലോ മീറ്ററോളം റോഡിന്റെ മുക്കാല്‍ ഭാഗവും തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണ് അഞ്ച് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. പത്തോളം തെങ്ങുകള്‍ കടലെടുത്തു. റോഡ് മുഴുവനായി തകര്‍ന്നാല്‍ താഴ്ന്ന പ്രദേശത്ത് ഉള്ള നൂറില്‍ പരം വീടുകളിലേക്ക് വെള്ളം കയറി താമസം ഒഴിയേണ്ടിവരുമെന്ന ഭയത്തോടെയാണ് പ്രദേശവാസികള്‍ കഴിയുന്നത്. കടല്‍ ക്ഷോഭം ഇനിയും രൂക്ഷമായാല്‍ ബേരിക്ക കടപ്പുറം വരെ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ബേരിക്ക കടപ്പുറത്ത് കടല്‍ ഭിത്തി നിര്‍മ്മിച്ച സമയത്ത് പെരിങ്കടിയില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടാവാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പെരിങ്കടിയില്‍ കടല്‍ക്ഷോഭം രൂക്ഷമായതോടെ 80 ലക്ഷം രൂപയുടെ പദ്ധതിയില്‍ മണല്‍ ചാക്കുകള്‍ വെച്ച് കടല്‍ ക്ഷോഭം തടയാന്‍ തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.