ബേക്കലില്‍ കടല്‍ക്ഷോഭം രൂക്ഷം; തോണി കരയിലേക്ക് അടുപ്പിക്കുന്നതിനിടെ മത്സ്യതൊഴിലാളിക്ക് പരിക്ക്

കാഞ്ഞങ്ങാട്: ബേക്കല്‍ ഭാഗത്ത് കടല്‍ക്ഷോഭമുണ്ടായി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമാണ് കടല്‍ക്ഷോഭം. ബേക്കല്‍, തൃക്കണ്ണാട് ഭാഗങ്ങളിലാണ് വ്യാപക ക്ഷോഭമുണ്ടായത്. ഇതേതുടര്‍ന്ന് നിര്‍ത്തിയിട്ട യാനങ്ങള്‍ കരയിലേക്ക് നീക്കി. ഇന്നലെ ഉച്ചയോടെ തന്നെ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. മീനാപ്പീസ് കടപ്പുറത്ത് ഒരു ബോട്ട് തിരയില്‍പ്പെട്ട് നിയന്ത്രണം വിട്ടു. ബേക്കലില്‍ തോണി കരയിലേക്ക് അടുപ്പിക്കുന്നതിനിടയില്‍ മത്സ്യ തൊഴിലാളി ഉമേശന് (45) കാലിന് പരിക്കേറ്റു. ഇന്നു രാവിലെ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും മഴയുണ്ടായിരുന്നു. മലയോരത്തും പലയിടത്തും മഴ ലഭിച്ചു. കടല്‍ക്ഷോഭത്തില്‍ തുടര്‍ന്ന് സുരക്ഷയൊരുക്കുവാന്‍ തീരദേശ […]

കാഞ്ഞങ്ങാട്: ബേക്കല്‍ ഭാഗത്ത് കടല്‍ക്ഷോഭമുണ്ടായി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമാണ് കടല്‍ക്ഷോഭം. ബേക്കല്‍, തൃക്കണ്ണാട് ഭാഗങ്ങളിലാണ് വ്യാപക ക്ഷോഭമുണ്ടായത്. ഇതേതുടര്‍ന്ന് നിര്‍ത്തിയിട്ട യാനങ്ങള്‍ കരയിലേക്ക് നീക്കി. ഇന്നലെ ഉച്ചയോടെ തന്നെ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. മീനാപ്പീസ് കടപ്പുറത്ത് ഒരു ബോട്ട് തിരയില്‍പ്പെട്ട് നിയന്ത്രണം വിട്ടു. ബേക്കലില്‍ തോണി കരയിലേക്ക് അടുപ്പിക്കുന്നതിനിടയില്‍ മത്സ്യ തൊഴിലാളി ഉമേശന് (45) കാലിന് പരിക്കേറ്റു. ഇന്നു രാവിലെ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും മഴയുണ്ടായിരുന്നു. മലയോരത്തും പലയിടത്തും മഴ ലഭിച്ചു. കടല്‍ക്ഷോഭത്തില്‍ തുടര്‍ന്ന് സുരക്ഷയൊരുക്കുവാന്‍ തീരദേശ പൊലീസും ജാഗ്രത പാലിക്കുന്നുണ്ട്.

Related Articles
Next Story
Share it