ഷിറിയയില്‍ കടല്‍ക്ഷോഭം; 5 തെങ്ങുകള്‍ കടലെടുത്തു

ബന്തിയോട്: ഷിറിയയില്‍ കടല്‍ക്ഷോഭം. അഞ്ചുതെങ്ങുകള്‍ കടലെടുത്തു. ഷിറിയയിലെ ഹമീദ്, മൂസ എന്നിവരുടെ പറമ്പുകളിലെ അഞ്ച് തെങ്ങുകളാണ് രൂക്ഷമായ തിരമാലയില്‍ ഒലിച്ചുപോയത്. കടല്‍ക്ഷോഭം രൂക്ഷമായതോടെ തീരദേശ വാസികള്‍ ഭീതിയോടെയാണ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ കടല്‍ ക്ഷോഭത്തില്‍ ഷിറിയയില്‍ വീടുകള്‍ക്കും മറ്റും നാശ നഷ്ടമുണ്ടായിരുന്നു. മുസോടി, അതീക്ക കടപ്പുറം, കോയിപ്പാടി എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. മുസോടിയില്‍ പത്തോളം വീടുകളാണ് കഴിഞ്ഞവര്‍ഷം തകര്‍ന്നത്. മുസോടിയില്‍ ഇരുനിലവീട് ഒരുമാസം മുമ്പ് തകര്‍ന്നിരുന്നു.

Related Articles
Next Story
Share it