കള്ളക്കടല്‍ പ്രതിഭാസം: നെല്ലിക്കുന്ന് കടപ്പുറത്ത് മത്സ്യബന്ധന ബോട്ട് കരക്കടിഞ്ഞു
കാസര്‍കോട്: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് നെല്ലിക്കുന്ന് കടപ്പുറം ലൈറ്റ് ഹൗസ് ഭാഗത്ത് ഒരു മത്സ്യബന്ധന ബോട്ട് കരക്കടിഞ്ഞു. ബോട്ടില്‍ നിറയെ മത്സ്യവുമുണ്ടായിരുന്നു. വിവരമറിഞ്ഞ് കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി. നിരവധിയാളുകളും സ്ഥലത്ത് തടിച്ചുകൂടി. ഇന്നലെ രാത്രി 9.20 ഓടെയാണ് സംഭവം. പിന്നീട് നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് മറ്റൊരു ബോട്ടിനെ വിളിച്ചുവരുത്തി കയര്‍ കെട്ടി വലിച്ച് ബോട്ടിനെ കടലിലേക്ക് ഇറക്കാനുള്ള ശ്രമം തുടങ്ങി. മഴയത്തും നിരവധിപേരാണ് ഇവിടെ എത്തിയത്. മൂന്ന് ബോട്ടുകളില്‍ കയര്‍ കെട്ടി വലിക്കുകയും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് […]

കാസര്‍കോട്: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് നെല്ലിക്കുന്ന് കടപ്പുറം ലൈറ്റ് ഹൗസ് ഭാഗത്ത് ഒരു മത്സ്യബന്ധന ബോട്ട് കരക്കടിഞ്ഞു. ബോട്ടില്‍ നിറയെ മത്സ്യവുമുണ്ടായിരുന്നു. വിവരമറിഞ്ഞ് കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി. നിരവധിയാളുകളും സ്ഥലത്ത് തടിച്ചുകൂടി. ഇന്നലെ രാത്രി 9.20 ഓടെയാണ് സംഭവം. പിന്നീട് നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് മറ്റൊരു ബോട്ടിനെ വിളിച്ചുവരുത്തി കയര്‍ കെട്ടി വലിച്ച് ബോട്ടിനെ കടലിലേക്ക് ഇറക്കാനുള്ള ശ്രമം തുടങ്ങി. മഴയത്തും നിരവധിപേരാണ് ഇവിടെ എത്തിയത്. മൂന്ന് ബോട്ടുകളില്‍ കയര്‍ കെട്ടി വലിക്കുകയും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തള്ളുകയും ചെയ്തപ്പോള്‍ ബോട്ട് കടലിലേക്ക് ഇറങ്ങുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ 2മണിയോടെയാണ് ബോട്ട് കടലിലിറക്കിയത്. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് വകവെക്കാതെ മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്. ആറ് തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. സാധാരണ നീലേശ്വരം തീരത്താണ് ബോട്ട് അടുപ്പിക്കാറ്.