മൊഗ്രാല്‍പുത്തൂരില്‍ ലീഗ് നേതാവിനെ അക്രമിച്ച കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാസര്‍കോട്: മുസ്ലിംലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ധീഖ് ബേക്കല്‍ എന്ന അബൂബക്കര്‍ സിദ്ധീഖിനെ അക്രമിച്ച കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ചേരങ്കൈയിലെ കെ.എ അബ്ദുല്ല(32)യെയാണ് കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ കെ.പി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയെ അന്വേഷിച്ചുവരികയാണ്.ഡിസംബര്‍ 24ന് ഉച്ചയ്ക്കാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിദ്ധീഖിനെ കല്ലങ്കൈ എ.എല്‍.പി സ്‌കൂളിന് സമീപം തോട്ടില്‍ മസ്ജിദ് റോഡരികില്‍ വെച്ച് മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ ഇരുമ്പ് വടികൊണ്ട് […]

കാസര്‍കോട്: മുസ്ലിംലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ധീഖ് ബേക്കല്‍ എന്ന അബൂബക്കര്‍ സിദ്ധീഖിനെ അക്രമിച്ച കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ചേരങ്കൈയിലെ കെ.എ അബ്ദുല്ല(32)യെയാണ് കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ കെ.പി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയെ അന്വേഷിച്ചുവരികയാണ്.
ഡിസംബര്‍ 24ന് ഉച്ചയ്ക്കാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിദ്ധീഖിനെ കല്ലങ്കൈ എ.എല്‍.പി സ്‌കൂളിന് സമീപം തോട്ടില്‍ മസ്ജിദ് റോഡരികില്‍ വെച്ച് മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ ഇരുമ്പ് വടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചത്. വീണ്ടും അടിക്കാന്‍ ശ്രമിക്കുന്നതിനിടെ സിദ്ധീഖ് ഒഴിഞ്ഞുമാറിയില്ലായിരുന്നുവെങ്കില്‍ മരണംവരെ സംഭവിക്കാമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഐ.പി.സി 341, 234, 308 വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതികളെത്തിയ വാഹനം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. എസ്.ഐ അഖില്‍, സിവില്‍പൊലീസ് ഓഫീസര്‍മാരായ വിനോദ്, അനില്‍ കെ.പി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ ഗുഢാലോചനയുണ്ടെന്നും ഇതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് മുസ്ലിംലീഗ് നേതൃത്വം ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിരിക്കുകയാണ്.

Related Articles
Next Story
Share it