മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ എസ്.ഡി.പിഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. എസ്.ഡി.പി.ഐ ഉള്ളാള്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സിദ്ദിഖിനെതിരെയാണ് ഉള്ളാള്‍ പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മാതാവിനെ സഹായിക്കാനെന്ന വ്യാജേന ഇവരുടെ വീടുമായി സിദ്ദിഖ് ബന്ധം സ്ഥാപിക്കുകയും പിന്നീട് അവസരം മുതലെടുത്ത് കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണമാരംഭിച്ചതോടെ സിദ്ദിഖ് ഒളിവില്‍ പോയി. അതിനിടെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവിനെഭീഷണിപ്പെടുത്തിയതിന് എസ.്ഡി.പി.ഐ നേതാക്കളായ നാലുപേര്‍ക്കെതിരെയും പൊലീസില്‍ പരാതി നല്കി.