പ്രവീണ്‍ നെട്ടാരു വധക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന ഷാഫി ബെല്ലാരയെ നിയമസഭാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ എസ്.ഡി.പി.ഐ തീരുമാനം

പുത്തൂര്‍: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന ഷാഫി ബെല്ലാരയെ വരുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ എസ്.ഡി.പി.ഐ തീരുമാനിച്ചു.എസ്.ഡി.പി.ഐ കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് അബ്ദുള്‍ മജീദ് മൈസൂരിന്റെ നേതൃത്വത്തില്‍ പുത്തൂരില്‍ ചേര്‍ന്ന പാര്‍ട്ടി ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും യോഗത്തിലാണ് തീരുമാനം.എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയാണ് ഷാഫി ബെല്ലാരയെന്ന് പുത്തൂര്‍ മേഖലാ കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം സാഗര്‍ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ആറുമാസം മുമ്പ് തീരുമാനിച്ചിരുന്നു. പിന്നീട് പ്രവീണ്‍ നെട്ടാരു […]

പുത്തൂര്‍: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന ഷാഫി ബെല്ലാരയെ വരുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ എസ്.ഡി.പി.ഐ തീരുമാനിച്ചു.
എസ്.ഡി.പി.ഐ കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് അബ്ദുള്‍ മജീദ് മൈസൂരിന്റെ നേതൃത്വത്തില്‍ പുത്തൂരില്‍ ചേര്‍ന്ന പാര്‍ട്ടി ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും യോഗത്തിലാണ് തീരുമാനം.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയാണ് ഷാഫി ബെല്ലാരയെന്ന് പുത്തൂര്‍ മേഖലാ കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം സാഗര്‍ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ആറുമാസം മുമ്പ് തീരുമാനിച്ചിരുന്നു. പിന്നീട് പ്രവീണ്‍ നെട്ടാരു കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എങ്കിലും ഷാഫിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ദേശീയ അധ്യക്ഷന്‍ എംകെ ഫൈസി നടത്തും.
ഷാഫിക്കെതിരായ ആരോപണം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. വിചാരണത്തടവുകാരന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനും ജയിലില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയും. ഷാഫിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ എന്തെങ്കിലും നിയമപ്രശ്‌നമുണ്ടായാല്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ഇബ്രാഹിം സാഗര്‍ മത്സരിക്കും.

Related Articles
Next Story
Share it