എസ്.ഡി.പി.ഐ പ്രതിഷേധസംഗമം നടത്തി
കാസര്‍കോട്: സംസ്ഥാനത്ത് ഹര്‍ത്താലിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ തിടുക്കത്തില്‍ അന്യായമായി ജപ്തി നടപടികള്‍ സ്വീകരിച്ചത് സംഘപരിവാറിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആരോപിച്ചു.അന്യായമായ ജപ്തി ഇടത് സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം വിദ്യാനഗര്‍ കലക്‌ട്രേറ്റ് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം മഞ്ജുഷ മാവിലാടം, കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി, ജില്ലാ […]

കാസര്‍കോട്: സംസ്ഥാനത്ത് ഹര്‍ത്താലിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ തിടുക്കത്തില്‍ അന്യായമായി ജപ്തി നടപടികള്‍ സ്വീകരിച്ചത് സംഘപരിവാറിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആരോപിച്ചു.
അന്യായമായ ജപ്തി ഇടത് സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം വിദ്യാനഗര്‍ കലക്‌ട്രേറ്റ് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം മഞ്ജുഷ മാവിലാടം, കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി, ജില്ലാ സെക്രട്ടറി സവാദ് സി.എ, എന്‍.യു അബ്ദുല്‍ സലാം സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഇഖ്ബാല്‍ ഹൊസങ്കടി, ഖമറുല്‍ ഹസീന, ജില്ലാ ഖജാഞ്ചി ആസിഫ് ടി.ഐ, ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ എ.എച്ച്, ജില്ലാ സെക്രട്ടറി അഹ്മദ് ചൗക്കി സംസാരിച്ചു.