എസ്.ഡി.പി.ഐ പൊതുയോഗം സംഘടിപ്പിച്ചു

ചെര്‍ക്കള: രാജ്യം സംഘപരിവാര്‍ ഭരിക്കുന്നത് മുതല്‍ ജനാധിപത്യത്തിന്റെ തൂണുകളെ ചിതലരിച്ചു കൊണ്ടിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ജലീല്‍ സഖാഫി പറഞ്ഞു. 'ബിജെപി വംശഹത്യരാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക ഇരകളും വേട്ടക്കാരും തുല്യരല്ല' എന്ന കാമ്പയിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലം കമ്മിറ്റി ചെര്‍ക്കള ടൗണില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൊതുയോഗം എസ്.ഡി.പി.ഐ ജില്ലാ ട്രഷറര്‍ ആഷിഫ് ടി.ഐ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് കരിമ്പളം, സെക്രട്ടറി അന്‍വര്‍ കല്ലങ്കൈ തുടങ്ങിയവര്‍ സംസാരിച്ചു.

ചെര്‍ക്കള: രാജ്യം സംഘപരിവാര്‍ ഭരിക്കുന്നത് മുതല്‍ ജനാധിപത്യത്തിന്റെ തൂണുകളെ ചിതലരിച്ചു കൊണ്ടിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ജലീല്‍ സഖാഫി പറഞ്ഞു. 'ബിജെപി വംശഹത്യരാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക ഇരകളും വേട്ടക്കാരും തുല്യരല്ല' എന്ന കാമ്പയിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലം കമ്മിറ്റി ചെര്‍ക്കള ടൗണില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പൊതുയോഗം എസ്.ഡി.പി.ഐ ജില്ലാ ട്രഷറര്‍ ആഷിഫ് ടി.ഐ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് കരിമ്പളം, സെക്രട്ടറി അന്‍വര്‍ കല്ലങ്കൈ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it