എസ്.ഡി.പി.ഐ ജനമുന്നേറ്റ യാത്ര: കാസര്‍കോട് മണ്ഡലം വാഹന പ്രചരണം 6ന്

കാസര്‍കോട്: രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര എന്ന പ്രമേയത്തില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് ഒന്ന് വരെ നടത്തുന്ന ജാഥയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ നെല്ലിക്കുന്ന് നയിക്കുന്ന വാഹനപ്രചരണം 6ന് രാവിലെ 10 മണിക്ക് മൊഗ്രാല്‍ പുത്തൂരില്‍ നിന്നും ആരംഭിക്കും.ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെഡറലിസം കാത്ത് സൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക […]

കാസര്‍കോട്: രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര എന്ന പ്രമേയത്തില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് ഒന്ന് വരെ നടത്തുന്ന ജാഥയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ നെല്ലിക്കുന്ന് നയിക്കുന്ന വാഹനപ്രചരണം 6ന് രാവിലെ 10 മണിക്ക് മൊഗ്രാല്‍ പുത്തൂരില്‍ നിന്നും ആരംഭിക്കും.
ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെഡറലിസം കാത്ത് സൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആറിന് രാവിലെ 10 മണിക്ക് മണ്ഡലം വാഹന പ്രചരണം മൊഗ്രാല്‍പൂത്തുരില്‍ ജില്ലാ സെക്രട്ടറി സി.എ സവാദ് ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് ഉളിയത്തടുക്ക, നീര്‍ച്ചാല്‍, ബദിയടുക്ക, നെല്ലിക്കട്ട, ചെര്‍ക്കള, നായന്മാര്‍മൂല, അണങ്കൂര്‍, നെല്ലിക്കുന്ന് എന്നിവിടങ്ങളില്‍ പ്രചരണത്തിന് ശേഷം തളങ്കരയില്‍ സമാപിക്കും.
സമാപന പരിപാടി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര ഉദ്ഘാടനം ചെയ്യും. വിവിധ സ്ഥലങ്ങളില്‍ ജില്ലാ, മണ്ഡലം നേതാക്കള്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഖാദര്‍അറഫ, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ നെല്ലിക്കുന്ന്, സെക്രട്ടറി കബീര്‍ ബ്ലാര്‍ക്കോട്, ജോയിന്റ് സെക്രട്ടറി ബഷീര്‍ ബി.ടി സംബന്ധിച്ചു.

Related Articles
Next Story
Share it