ധര്‍മസ്ഥലയില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം; എസ്.ഡി.പി.ഐ പ്രതിഷേധമാര്‍ച്ച് നടത്തി

മംഗളൂരു: ധര്‍മ്മസ്ഥല കന്യാടിയില്‍ ദളിത് യുവാവായ ദിനേശിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ദിനേശിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും റിമാണ്ടില്‍ കഴിയുന്നതിനിടെ 15 ദിവസത്തിനകം കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങിയിരിക്കുകയാണ്. ജാമ്യത്തിലിറങ്ങിയ പ്രതി ദിനേശിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ദിനേശിന്റെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഡോ. ബി.ആര്‍ അംബേദ്കര്‍ സര്‍ക്കിളില്‍ നിന്ന് നഗരത്തിലെ ക്ലോക്ക് ടവറിലേക്കാണ് പ്രതിഷേധ […]

മംഗളൂരു: ധര്‍മ്മസ്ഥല കന്യാടിയില്‍ ദളിത് യുവാവായ ദിനേശിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ദിനേശിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും റിമാണ്ടില്‍ കഴിയുന്നതിനിടെ 15 ദിവസത്തിനകം കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങിയിരിക്കുകയാണ്. ജാമ്യത്തിലിറങ്ങിയ പ്രതി ദിനേശിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ദിനേശിന്റെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ഡോ. ബി.ആര്‍ അംബേദ്കര്‍ സര്‍ക്കിളില്‍ നിന്ന് നഗരത്തിലെ ക്ലോക്ക് ടവറിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. എസ്ഡിപിഐ നേതാക്കള്‍ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളെ കണ്ടശേഷം ബെല്‍ത്തങ്ങാടിയില്‍ നിന്ന് ബിസി റോഡ്, പറങ്കിപ്പേട്ട് വഴി മംഗളൂരു സിറ്റിയിലെത്തുകയും പൊതുയോഗം സംഘടിപ്പിക്കുകയും ചെയ്തു.

Related Articles
Next Story
Share it