തിരുവനന്തപുരം: ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവും സംരക്ഷകനുമായി മാറരുതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനായി പ്രത്യേകം വിളിച്ചുചേര്‍ക്കാന്‍ നിശ്ചയിച്ച നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നിഷേധിച്ച സംഭവത്തിലാണ് എസ്ഡിപിഐയുടെ പ്രതികരണം.
പ്രത്യേക നിയമസഭ വിളിക്കാനുള്ള അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണ്. സംസ്ഥാന നിയമസഭയുടെ അജണ്ട തീരുമാനിക്കേണ്ടത് ഗവര്‍ണറല്ല. രാജ്യത്തിന്റെ നട്ടെല്ല് തകര്‍ക്കുന്ന കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനുണ്ട്. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ പോലും ബിജെപി സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞിരിക്കുന്നു. രാജ്യത്തെ അന്നം ഊട്ടുന്ന കര്‍ഷകരുടെ വിലാപങ്ങള്‍ കേള്‍ക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമുള്ള അവകാശം ഹനിക്കുന്നത് ഏകാധിപത്യവും തികഞ്ഞ ഫാഷിസവുമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനെ വിമര്‍ശിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതലെന്നും മോദിയുടെ ഏകാധിപത്യത്തിന് കൂ്ട്ടുനില്ക്കുന്ന ഗവര്‍ണര്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്നും മജീദ് ഫൈസി വ്യക്തമാക്കി.