മതസ്പര്‍ദ വളര്‍ത്തുന്ന പ്രസ്താവന നടത്തിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തിട്ട് രണ്ട് മാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് ആക്ഷേപം; പ്രതിഷേധവുമായി എസ്.ഡി.പി.ഐ

തൃശ്ശൂര്‍: മതസ്പര്‍ദ വളര്‍ത്തുന്ന പ്രസ്താവന നടത്തിയ ബിജെപി സംസ്ഥാന സമിതി അംഗം ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തിട്ട് രണ്ട് മാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് എസ്.ഡി.പി.ഐ. ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആസിഫ് അബ്ദുല്ല ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മതസ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചെന്ന പരാതിയില്‍ രണ്ട് മാസം മുമ്പ് ഒല്ലൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മുസ്ലിം സമുദായത്തിനെതിരേ ഉന്നയിച്ചുകൊണ്ട് ക്രിസ്ത്യന്‍- മുസ്ലിം ഐക്യത്തെ തകര്‍ത്ത് […]

തൃശ്ശൂര്‍: മതസ്പര്‍ദ വളര്‍ത്തുന്ന പ്രസ്താവന നടത്തിയ ബിജെപി സംസ്ഥാന സമിതി അംഗം ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തിട്ട് രണ്ട് മാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് എസ്.ഡി.പി.ഐ. ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആസിഫ് അബ്ദുല്ല ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മതസ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചെന്ന പരാതിയില്‍ രണ്ട് മാസം മുമ്പ് ഒല്ലൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മുസ്ലിം സമുദായത്തിനെതിരേ ഉന്നയിച്ചുകൊണ്ട് ക്രിസ്ത്യന്‍- മുസ്ലിം ഐക്യത്തെ തകര്‍ത്ത് സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള ശ്രമമാണ് ഗോപാലകൃഷ്ണന്‍ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥിയായിരിക്കെ ഒല്ലൂര്‍ പള്ളി വികാരി ഫാദര്‍ കോന്നിക്കരയുമായി സംസാരിക്കുന്നതിലൂടെ നടത്തിയതെന്ന് കാട്ടി എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ വി നാസര്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്കും കമ്മിഷണര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 153(എ) വകുപ്പ് പ്രകാരം ഒല്ലൂര്‍ പോലിസ് ഗോപാലകൃഷ്ണനെതിരേ കേസെടുത്തത്.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ബിജെപിയുടെ ജില്ലാ സംസ്ഥാന നേതാക്കളിലേക്കെത്തിയപ്പോള്‍, ബിജെപിയുടെ നെഞ്ചത്ത് കയറിയാല്‍ പോലിസും, മുഖ്യമന്ത്രിയും വിവരമറിയുമെന്നും ഗോപാല കൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിരുന്നു. കേരള പോലിസിനെയും, മുഖ്യമന്ത്രിയെയും ഭീഷണിപ്പെടുത്തി രക്ഷപ്പെടാനാണ് ഗോപാലകൃഷ്ണന്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രതിഷേധവുമായി എസ്.ഡി.പി.ഐ രംഗത്തിറങ്ങുമെന്ന് ആസിഫ് അബ്ദുല്ല വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.

Related Articles
Next Story
Share it