മരുന്നുകള്‍ വീട്ടിലെത്തിച്ചു നല്‍കി എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍

കുമ്പള: കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാറുകള്‍ നടപ്പിലാക്കിയ ലോക്ക്ഡൗണില്‍ അതിര്‍ത്തികള്‍ അടച്ചിട്ടതോടെ മരുന്നിന് ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായവുമായി എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍. ദിവസേന മരുന്നും ഗുളികയും കഴിക്കുന്ന രോഗികളാണ് അതിര്‍ത്തികള്‍ അടച്ചതോടെ ദുരിതത്തിലായത്. മിക്ക രോഗികളും ഇത്തരം മരുന്നുകള്‍ക്ക് ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. ഇവര്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കുകയാണിപ്പോള്‍ കുമ്പളയിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍. കാസര്‍കോട്ടെ ചില മെഡിക്കല്‍ സ്റ്റോറുകളില്‍ ഇത്തരം മരുന്നുകള്‍ ലഭിക്കുമെങ്കിലും മംഗലാപുരത്തെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന മരുന്ന് കമ്പനിയിലെ മാറ്റം മൂലം രോഗികള്‍ മരുന്ന് വാങ്ങാന്‍ തയ്യാറാവുന്നില്ല. […]

കുമ്പള: കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാറുകള്‍ നടപ്പിലാക്കിയ ലോക്ക്ഡൗണില്‍ അതിര്‍ത്തികള്‍ അടച്ചിട്ടതോടെ മരുന്നിന് ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായവുമായി എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍. ദിവസേന മരുന്നും ഗുളികയും കഴിക്കുന്ന രോഗികളാണ് അതിര്‍ത്തികള്‍ അടച്ചതോടെ ദുരിതത്തിലായത്. മിക്ക രോഗികളും ഇത്തരം മരുന്നുകള്‍ക്ക് ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. ഇവര്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കുകയാണിപ്പോള്‍ കുമ്പളയിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍. കാസര്‍കോട്ടെ ചില മെഡിക്കല്‍ സ്റ്റോറുകളില്‍ ഇത്തരം മരുന്നുകള്‍ ലഭിക്കുമെങ്കിലും മംഗലാപുരത്തെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന മരുന്ന് കമ്പനിയിലെ മാറ്റം മൂലം രോഗികള്‍ മരുന്ന് വാങ്ങാന്‍ തയ്യാറാവുന്നില്ല. ഇതാണ് മരുന്നിന് മംഗലാപുരത്തെ തന്നെ തന്നെ ആശ്രയിക്കേണ്ടിവരുന്നത്. നേരത്തെ ചില മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ മരുന്നിന്റെ കുറിപ്പ് വാങ്ങി മംഗലാപുരത്തുനിന്ന് മരുന്ന് എത്തിച്ച് നല്‍കിയിരുന്നു.എന്നാല്‍ ലോക്ഡൗണില്‍ വാഹനഗതാഗതത്തിന് തടസ്സം നേരിട്ടതോടെ ഈ ഏര്‍പ്പാട് മെഡിക്കല്‍ സ്‌റ്റോര്‍ ഉടമകള്‍ നിര്‍ത്തുകയായിരുന്നു. ടി.എം. ചാരിറ്റബിള്‍ ട്രസ്റ്റ് ഇത്തരത്തില്‍ രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കുന്നുണ്ട്. കഴിഞ്ഞ കോവിഡ് കാലത്ത് രോഗികള്‍ക്ക് ഇത് വലിയ അനുഗ്രഹമായിരുന്നു. മെഡിക്കല്‍ ടീം ലീഡര്‍മാരായ ഒന്നാം വാര്‍ഡ് മെമ്പര്‍ അന്‍വര്‍ ആരിക്കാടിയും അലി ശഹാമയുമാണ് നേതൃത്വം നല്‍കുന്നത്.

Related Articles
Next Story
Share it