ആധാറുമായി ബന്ധിപ്പിക്കാത്ത മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അതീവഗൗരവമുള്ളതെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അതീവഗൗരവമുള്ളതെന്ന് സുപ്രീം കോടതി നിരീക്ഷണം. വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും പരമോന്നത കോടതി അഭിപ്രായം തേടി. കൊയിലി ദേവി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് കോടതി അഭിപ്രായം തേടിയത്. നടപടി അതീവ ഗൗരതരമെന്ന് ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം റേഷന്‍ കാര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തുവെന്നത് തെറ്റായ പരാതിയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി പറഞ്ഞു. […]

ന്യൂഡെല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അതീവഗൗരവമുള്ളതെന്ന് സുപ്രീം കോടതി നിരീക്ഷണം. വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും പരമോന്നത കോടതി അഭിപ്രായം തേടി. കൊയിലി ദേവി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് കോടതി അഭിപ്രായം തേടിയത്. നടപടി അതീവ ഗൗരതരമെന്ന് ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

അതേസമയം റേഷന്‍ കാര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തുവെന്നത് തെറ്റായ പരാതിയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്തിട്ടുണ്ട് എന്ന വാദത്തില്‍ പരാതിക്കാരി ഉറച്ചുനിന്നു. ഇതോടെ കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

Related Articles
Next Story
Share it