അസം സ്വദേശികള്‍ കടത്തിക്കൊണ്ടുപോയ സ്‌കൂട്ടറുകള്‍ റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട്ടെ കമ്പനിയില്‍ നിന്ന് പതിനഞ്ചര ലക്ഷത്തിലേറെ രൂപയുടെ അസംസ്‌കൃത സാധനങ്ങള്‍ക്കൊപ്പം അസം സ്വദേശികള്‍ കടത്തിക്കൊണ്ടുപോയ മൂന്ന് സ്‌കൂട്ടറുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ് സ്‌കൂട്ടറുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് ചൗക്കി മജലിലെ അസംസ്‌കൃവസ്തുക്കള്‍ കയറ്റി അയക്കുന്ന സ്ഥാപനത്തിന്റെ മുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടറുകളാണ് കാണാതായിരുന്നത്. സ്ഥാപന ഉടമ വയനാട് തോമാട്ടും ചാലിലെ അബ്ദുള്‍ അസീസിന്റെ(38) പരാതിയില്‍ അസം സ്വദേശികളായ അസ്‌റത്ത് അലി, അഷ്‌റഫുല്‍ ഇസ്ലാം എന്ന ബാബു, ഷെഫീഖുല്‍, മുഖീബുല്‍, […]

കാസര്‍കോട്: കാസര്‍കോട്ടെ കമ്പനിയില്‍ നിന്ന് പതിനഞ്ചര ലക്ഷത്തിലേറെ രൂപയുടെ അസംസ്‌കൃത സാധനങ്ങള്‍ക്കൊപ്പം അസം സ്വദേശികള്‍ കടത്തിക്കൊണ്ടുപോയ മൂന്ന് സ്‌കൂട്ടറുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ് സ്‌കൂട്ടറുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് ചൗക്കി മജലിലെ അസംസ്‌കൃവസ്തുക്കള്‍ കയറ്റി അയക്കുന്ന സ്ഥാപനത്തിന്റെ മുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടറുകളാണ് കാണാതായിരുന്നത്. സ്ഥാപന ഉടമ വയനാട് തോമാട്ടും ചാലിലെ അബ്ദുള്‍ അസീസിന്റെ(38) പരാതിയില്‍ അസം സ്വദേശികളായ അസ്‌റത്ത് അലി, അഷ്‌റഫുല്‍ ഇസ്ലാം എന്ന ബാബു, ഷെഫീഖുല്‍, മുഖീബുല്‍, ഉമറുല്‍ ഫാറൂഖ് , ഹൈറുല്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു. ഇവരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിനിടയിലാണ് സ്‌കൂട്ടറുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. ഈ സ്‌കൂട്ടറുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ സ്വന്തം നാടായ ആസാമിലേക്ക് തന്നെ കടന്നിരിക്കാമെന്നാണ് പൊലീസ് നിഗമനം.

Related Articles
Next Story
Share it