സ്‌കൂട്ടര്‍ മോഷ്ടാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി; മോഷ്ടിച്ച സ്‌കൂട്ടര്‍ നഗരത്തിലൂടെ തള്ളിക്കൊണ്ടുപോയി

കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച മധ്യവയസ്‌കനെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ കൊപ്പളം ഹസീന മന്‍സിലിലെ എം. മുഹമ്മദ് അന്‍സാറിനെ(57) ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. താക്കോല്‍ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് നഗരത്തിലൂടെ ഹെല്‍മറ്റ് പോലും ധരിക്കാതെ സ്‌കൂട്ടര്‍ തള്ളി വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോയി ലോക്ക് തകര്‍ത്തു പുതിയത് മാറ്റിവെച്ച് സ്‌കൂട്ടറുമായി രക്ഷപ്പെട്ട പ്രതിയാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കെ.എല്‍ 60 യു 6499 സ്‌കൂട്ടര്‍ […]

കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച മധ്യവയസ്‌കനെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ കൊപ്പളം ഹസീന മന്‍സിലിലെ എം. മുഹമ്മദ് അന്‍സാറിനെ(57) ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. താക്കോല്‍ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് നഗരത്തിലൂടെ ഹെല്‍മറ്റ് പോലും ധരിക്കാതെ സ്‌കൂട്ടര്‍ തള്ളി വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോയി ലോക്ക് തകര്‍ത്തു പുതിയത് മാറ്റിവെച്ച് സ്‌കൂട്ടറുമായി രക്ഷപ്പെട്ട പ്രതിയാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കെ.എല്‍ 60 യു 6499 സ്‌കൂട്ടര്‍ കവര്‍ന്നത്. മംഗളൂരുവിലെ ബി.ബി.എ വിദ്യാര്‍ത്ഥി അതിഞ്ഞാലിലെ അഷ്മില്‍ റഹ്‌മത്തുള്ളയാണ് ഉടമ. പതിവുപോലെ ട്രെയിന്‍ ഇറങ്ങി അഷ്മില്‍ സ്‌കൂട്ടറെടുക്കാന്‍ പോയപ്പോഴാണ് പാര്‍ക്ക് ചെയ്ത സ്ഥലത്ത് കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ പരാതി നല്‍കുകയായിരുന്നു. സി.സി.ടി വികള്‍ പരിശോധിച്ചപ്പോഴാണ് മോഷണം പോയ വാഹനം കോട്ടച്ചേരി ജംഗ്ഷന്‍ വഴി ഒരാള്‍ അതിഞ്ഞാല്‍ തെക്കേപ്പുറം വരെ തള്ളി കൊണ്ടുപോകുന്നത് കണ്ടത്. അവിടെ വര്‍ക്ക് ഷോപ്പിലെത്തിച്ചു. താക്കോല്‍ നഷ്ടപ്പെട്ടുവെന്നാണ് ഇയാള്‍ വര്‍ക്ക് ഷോപ്പില്‍ പറഞ്ഞത്. പൊലീസ് ശേഖരിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് മൊഗ്രാലില്‍ വച്ച് വാഹനം സഹിതം മുഹമ്മദ് അന്‍സാറിനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണ സംഘത്തില്‍ എ.എസ്.ഐ എം.ടി.പി സൈഫുദ്ദിന്‍, സി.പി.ഒമാരായ രമേശന്‍, അജിത്, സംജിത് എന്നിവരുമുണ്ടായിരുന്നു.

Related Articles
Next Story
Share it