എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയുടെ സ്‌കൂട്ടര്‍ യാത്ര

കാസര്‍കോട്: എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയുടെ സ്‌കൂട്ടര്‍ യാത്ര കാസര്‍കോട്ട് നിന്ന് തുടങ്ങി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചോട്ടില്‍ ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമദിന് പതാക കൈമാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് ഷേര്‍ളി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജയാമംഗലത്ത് അധ്യക്ഷത വഹിച്ചു. ഫറീന കോട്ടപ്പുറം സ്വാഗതം പറഞ്ഞു. എം.പി ജമീല, സുമിത നീലേശ്വരം, സലീന അമ്പലത്തറ, സരിജ, ഷാലിനി കുശാല്‍നഗര്‍, സ്‌നേഹ, മുനീസ അമ്പലത്തറ […]

കാസര്‍കോട്: എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയുടെ സ്‌കൂട്ടര്‍ യാത്ര കാസര്‍കോട്ട് നിന്ന് തുടങ്ങി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചോട്ടില്‍ ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമദിന് പതാക കൈമാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് ഷേര്‍ളി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജയാമംഗലത്ത് അധ്യക്ഷത വഹിച്ചു. ഫറീന കോട്ടപ്പുറം സ്വാഗതം പറഞ്ഞു. എം.പി ജമീല, സുമിത നീലേശ്വരം, സലീന അമ്പലത്തറ, സരിജ, ഷാലിനി കുശാല്‍നഗര്‍, സ്‌നേഹ, മുനീസ അമ്പലത്തറ തുടങ്ങിയവര്‍ സംസാരിച്ചു.
25ഓളം വനിതകളാണ് സ്‌കൂട്ടര്‍ റാലിയില്‍ പങ്കെടുക്കുന്നത്. ഉദുമയിലും പള്ളിക്കരയിലും സ്വീകരണ ചടങ്ങിന് ശേഷം കാഞ്ഞങ്ങാട്ട് സമാപിക്കും. എയിംസ് ആവശ്യപ്പെട്ട് വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നേരത്തെ സംഗമവും നടന്നിരുന്നു.

Related Articles
Next Story
Share it