ചെളിനിറഞ്ഞ റോഡില്‍ തെന്നി സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കുമ്പള: പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കുമ്പള-മുള്ളേരിയ റോഡിലെ ചെളിമണ്ണില്‍ തെന്നി സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കുമ്പള ചേടിമൂലയിലെ അബ്ദുല്ല (47), സുഹൃത്ത് അബ്ദുല്‍ ഖാദര്‍ (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ മംഗളൂരു ഇന്ത്യാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ സൂരംബയലിലാണ് അപകടം. സീതാംഗോളി മുഖാരികണ്ടത്തേക്ക് ഗൃഹപ്രവേശന ചടങ്ങിന് പോകുമ്പോഴായിരുന്നു അപകടം. ടാര്‍ ചെയ്യാതെ റോഡ് പലയിടത്തും അതേപടി കിടക്കുകയാണ്. പകുതി ടാറും മറ്റു ഭാഗങ്ങളില്‍ ടാറിടാതെയും […]

കുമ്പള: പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കുമ്പള-മുള്ളേരിയ റോഡിലെ ചെളിമണ്ണില്‍ തെന്നി സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കുമ്പള ചേടിമൂലയിലെ അബ്ദുല്ല (47), സുഹൃത്ത് അബ്ദുല്‍ ഖാദര്‍ (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ മംഗളൂരു ഇന്ത്യാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ സൂരംബയലിലാണ് അപകടം. സീതാംഗോളി മുഖാരികണ്ടത്തേക്ക് ഗൃഹപ്രവേശന ചടങ്ങിന് പോകുമ്പോഴായിരുന്നു അപകടം. ടാര്‍ ചെയ്യാതെ റോഡ് പലയിടത്തും അതേപടി കിടക്കുകയാണ്. പകുതി ടാറും മറ്റു ഭാഗങ്ങളില്‍ ടാറിടാതെയും കിടക്കുന്നതിനാല്‍ രാത്രി കാലങ്ങളില്‍ വേഗത്തില്‍ വരുന്ന ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചെളിമണ്ണ് നിറഞ്ഞ റോഡില്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. റോഡിന്റെ ഉയരം കൂട്ടുന്നതിന് പലസ്ഥലത്തും മണ്ണിട്ടിട്ടുണ്ട്. മഴ തുടങ്ങിയതോടെ ഇവിടങ്ങളില്‍ ചെളി നിറഞ്ഞിരിക്കുകയാണ്. അപകടം മുന്നില്‍ കണ്ട് നാട്ടുകാര്‍ ഒരാഴ്ച്ച മുമ്പ് ശാന്തിപ്പള്ളം വളവിലെ ടാര്‍ ചെയ്യാത്ത ഭാഗം കാട്ടി ജീവനക്കാരെ തടഞ്ഞ് വെക്കുകയും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി റോഡിന്റെ ഇരുവശത്തും ടാര്‍ ചെയ്യിപ്പിക്കുകയുമുണ്ടായി. എന്നാല്‍ പലയിടത്തായി റോഡ് ടാര്‍ ചെയ്യാതെ കിടക്കുന്നത് വലിയ ദുരിതമാണുണ്ടാക്കുന്നത്. ഇതേ കുറിച്ച് നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ മഴക്ക് മുമ്പ് പണി പൂര്‍ത്തീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയിരുന്നുവത്രെ.