നൂതനവും വ്യത്യസ്തവുമായ പ്രൊജക്ടുകള്‍ അവതരിപ്പിച്ച് നാളെയുടെ പ്രതീക്ഷകള്‍

കാസര്‍കോട്: ഓണാവധിയോടനുബന്ധിച്ച് കുട്ടികളിലെ സാങ്കേതിക-വൈജ്ഞാനിക വികാസം ലക്ഷ്യമിട്ട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് വിദ്യാനഗറും ഡ്രീംകിറ്റ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിച്ച 2 ദിവസത്തെ ഓണം സയന്‍സ് ക്യാമ്പ് സമാപിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 46 കുട്ടികള്‍ ദ്വിദിന ക്യാമ്പില്‍ പങ്കെടുത്തു.കുട്ടികളുടെ പ്രൊജക്ടുകള്‍ നൂതനവും വ്യത്യസ്തവുമായ ആശയങ്ങള്‍ കൊണ്ട് ശ്രദ്ധ കവര്‍ന്നു. ഓട്ടോമാറ്റിക് ഫ്‌ളോര്‍ ക്ലീനിങ് റോബോട്ട്, സ്വയം വിരിക്കാനും മടക്കാനും പറ്റുന്ന ബെഡ്ഷീറ്റ്, നിര്‍മിത ബുദ്ധി ഉപയോഗിച്ച് കൊണ്ടുള്ള ടൈംടേബിളിനനുസരിച്ച് ബുക്കുകള്‍ വെക്കാന്‍ സഹായിക്കുന്ന […]

കാസര്‍കോട്: ഓണാവധിയോടനുബന്ധിച്ച് കുട്ടികളിലെ സാങ്കേതിക-വൈജ്ഞാനിക വികാസം ലക്ഷ്യമിട്ട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് വിദ്യാനഗറും ഡ്രീംകിറ്റ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിച്ച 2 ദിവസത്തെ ഓണം സയന്‍സ് ക്യാമ്പ് സമാപിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 46 കുട്ടികള്‍ ദ്വിദിന ക്യാമ്പില്‍ പങ്കെടുത്തു.
കുട്ടികളുടെ പ്രൊജക്ടുകള്‍ നൂതനവും വ്യത്യസ്തവുമായ ആശയങ്ങള്‍ കൊണ്ട് ശ്രദ്ധ കവര്‍ന്നു. ഓട്ടോമാറ്റിക് ഫ്‌ളോര്‍ ക്ലീനിങ് റോബോട്ട്, സ്വയം വിരിക്കാനും മടക്കാനും പറ്റുന്ന ബെഡ്ഷീറ്റ്, നിര്‍മിത ബുദ്ധി ഉപയോഗിച്ച് കൊണ്ടുള്ള ടൈംടേബിളിനനുസരിച്ച് ബുക്കുകള്‍ വെക്കാന്‍ സഹായിക്കുന്ന മെഷീന്‍, ഓട്ടോമാറ്റിക് ടൂത്ത് ബ്രഷ്, സ്മാര്‍ട്ട് വീടുകള്‍ക്ക് വേണ്ടിയുള്ള ഹോം ഓട്ടോമേഷന്‍ പ്രോജക്ടുകള്‍ തുടങ്ങിയ നിരവധിയായ പ്രൊജക്ടുകളാണ് വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചത്. നാലാം ക്ലാസ്സിനും എട്ടാം ക്ലാസിനുമിടയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇത്തരം പ്രൊജക്ടുകളൊക്കെ അവതരിപ്പിച്ചുവെന്നത് അതിശയം പകര്‍ന്നു.
റോബോട്ടിക്‌സ്, കോഡിങ്, ആപ്പ് ബില്‍ഡിങ്, പ്രൊജക്റ്റ് ബില്‍ഡിങ്, ഡിസൈന്‍ തിങ്കിങ്, ഗെയിംസ് എന്നിവ ഉള്‍പ്പെട്ടതായിരുന്നു 2 ദിവസത്തെ ക്ലാസുകള്‍. അറിവ് നേടുന്നതിനൊപ്പം ടെക്‌നോളജി യുഗത്തിലെ നൂതന സാധ്യതകള്‍ കുട്ടികളിലേക്ക് എത്തിക്കാനും ക്യാമ്പിലൂടെ സാധിച്ചു.
കുട്ടികള്‍ സ്വപ്രയത്‌നത്തിലൂടെ നിര്‍മിച്ച പ്രൊജക്ടുകള്‍ രണ്ടാം ദിവസത്തില്‍ പ്രദര്‍ശിപ്പിക്കുകയും ഇവര്‍ക്കെല്ലാം ഡ്രീംകിറ്റിന്റെ റോബോട്ടിക്‌സ് കിറ്റ് സമ്മാനമായി നല്‍കുകയും ചെയ്തു. കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗും ദ്വിദിന ക്യാമ്പിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

Related Articles
Next Story
Share it