സ്‌കൂളുകള്‍ തുറന്നു; നിരവധി മാറ്റങ്ങളോടെ അധ്യയനവര്‍ഷത്തിന് തുടക്കം; വര്‍ണാഭമായി പ്രവേശനോത്സവം

കാസര്‍കോട്: വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്നു. പുത്തന്‍ ഉടുപ്പുകള്‍ ധരിച്ച് വര്‍ണ്ണക്കുടകളും ബാഗുകളുമേന്തി സ്‌കൂളുകളില്‍ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകളെത്തി. ഒന്നാംക്ലാസില്‍ പഠിക്കാനെത്തുന്ന കുട്ടികളെ സ്വീകരിക്കാന്‍ സ്‌കൂളുകളില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഘോഷയാത്ര ഒഴിവാക്കിയാണ് പ്രവേശനോത്സവം നടത്തിയതെങ്കിലും ആഘോഷങ്ങള്‍ക്ക് പൊലിമ കുറഞ്ഞില്ല. കുട്ടികളെ ആകര്‍ഷിക്കാന്‍ സ്‌കൂളുകളുടെ ചുമരുകളിലും മതിലുകളിലും കൗതുകമാര്‍ന്ന ബഹുവര്‍ണ്ണചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു. പക്ഷികളുടെയും മൃഗങ്ങളുടെയും മരങ്ങളുടെയും ചിത്രങ്ങളാണ് ഏറെയും. ജില്ലയിലെ വിവിധ കലാരൂപങ്ങളും സാംസ്‌ക്കാരിക പാരമ്പര്യങ്ങളും ഉയര്‍ത്തിക്കാണിക്കുന്ന ചിത്രങ്ങളുമുണ്ട്. ചില സ്‌കൂളുകളില്‍ കുട്ടികളെ […]

കാസര്‍കോട്: വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്നു. പുത്തന്‍ ഉടുപ്പുകള്‍ ധരിച്ച് വര്‍ണ്ണക്കുടകളും ബാഗുകളുമേന്തി സ്‌കൂളുകളില്‍ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകളെത്തി. ഒന്നാംക്ലാസില്‍ പഠിക്കാനെത്തുന്ന കുട്ടികളെ സ്വീകരിക്കാന്‍ സ്‌കൂളുകളില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഘോഷയാത്ര ഒഴിവാക്കിയാണ് പ്രവേശനോത്സവം നടത്തിയതെങ്കിലും ആഘോഷങ്ങള്‍ക്ക് പൊലിമ കുറഞ്ഞില്ല. കുട്ടികളെ ആകര്‍ഷിക്കാന്‍ സ്‌കൂളുകളുടെ ചുമരുകളിലും മതിലുകളിലും കൗതുകമാര്‍ന്ന ബഹുവര്‍ണ്ണചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു. പക്ഷികളുടെയും മൃഗങ്ങളുടെയും മരങ്ങളുടെയും ചിത്രങ്ങളാണ് ഏറെയും. ജില്ലയിലെ വിവിധ കലാരൂപങ്ങളും സാംസ്‌ക്കാരിക പാരമ്പര്യങ്ങളും ഉയര്‍ത്തിക്കാണിക്കുന്ന ചിത്രങ്ങളുമുണ്ട്. ചില സ്‌കൂളുകളില്‍ കുട്ടികളെ ആനന്ദിപ്പിക്കാനായി ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളും ഒരുക്കിയിട്ടുണ്ട്. പാര്‍ക്ക് രൂപത്തിലുള്ള കൂടാരങ്ങള്‍ ഒരുക്കിയ സ്‌കൂളുകളുമുണ്ട്.
ജില്ലാതല പ്രവേശനോത്സവം ഇന്ന് രാവിലെ കോടോം ഡോ. അംബേദ്ക്കര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്. കുട്ടികളുടെ പേടി മാറ്റാനും അവരെ ഊര്‍ജ്ജസ്വലരാക്കാനും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സംസ്ഥാനത്തെ പല ഭാഗങ്ങളിലും കനത്ത മഴയായിരുന്നെങ്കിലും പ്രവേശനോത്സവത്തെ അതൊന്നും ബാധിച്ചില്ല.
എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവര്‍ഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാഭ്യാസമേഖലയില്‍ വരുത്തിയിരിക്കുന്നത്.
പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. ലിംഗനീതി ഉയര്‍ത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങള്‍ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു.

Related Articles
Next Story
Share it