ആറ് സംസ്ഥാനങ്ങളില്‍ വിദ്യാലയങ്ങള്‍ തുറന്നു

ചെന്നൈ: പ്രതീക്ഷയുടെ പുതിയ പാഠങ്ങള്‍ തുറന്ന് ആറ് സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളില്‍ ഇന്ന് മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ റഗുലര്‍ പഠനം തുടങ്ങി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. 17 മാസത്തിനു ശേഷം തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളജുകളും തുറന്നു. പുതുച്ചേരിയിലും സ്‌കൂളുകളും കോളജുകളും തുറന്നു. ഡല്‍ഹി, അസം, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും 50ശതമാനം വിദ്യാര്‍ത്ഥികളുമായി ക്ലാസുകള്‍ ആരംഭിച്ചു. തമിഴ്‌നാട്ടില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഇന്നു മുതല്‍ ആരംഭിച്ചത്. ഓരോ ക്ലാസ്‌റൂമിലും 20 വിദ്യാര്‍ത്ഥികളെ […]

ചെന്നൈ: പ്രതീക്ഷയുടെ പുതിയ പാഠങ്ങള്‍ തുറന്ന് ആറ് സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളില്‍ ഇന്ന് മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ റഗുലര്‍ പഠനം തുടങ്ങി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. 17 മാസത്തിനു ശേഷം തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളജുകളും തുറന്നു. പുതുച്ചേരിയിലും സ്‌കൂളുകളും കോളജുകളും തുറന്നു. ഡല്‍ഹി, അസം, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും 50ശതമാനം വിദ്യാര്‍ത്ഥികളുമായി ക്ലാസുകള്‍ ആരംഭിച്ചു.
തമിഴ്‌നാട്ടില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഇന്നു മുതല്‍ ആരംഭിച്ചത്. ഓരോ ക്ലാസ്‌റൂമിലും 20 വിദ്യാര്‍ത്ഥികളെ മാത്രമാണ് ഇരുത്തിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയാണ് ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കുന്നത്.
ഇതിനു മുന്നോടിയായി ശരീര താപനില പരിശോധിച്ച് സാനിറ്റൈസറും നല്‍കും. സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പു നല്‍കിയിരുന്നു. ആഴ്ചയില്‍ 6 ദിവസം ക്ലാസുകള്‍ നടത്താനാണ് തീരുമാനം. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാംപസില്‍ തന്നെ വാക്‌സിനേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, സ്‌കൂളുകളിലും കോളജുകളിലും വരാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേരളം അടക്കം ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും റഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടില്ല.

Related Articles
Next Story
Share it