തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ സമ്പൂര്‍ണ അധ്യയനത്തിലേക്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ അധ്യയനത്തിലേക്ക്. ഇതുവരെ ക്ലാസ് തുടങ്ങാതിരുന്ന ഒമ്പത്, ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ക്ലാസുകളാണ് തിങ്കളാഴ്ച ആരംഭിക്കുക. ഇതോടെ മുഴുവന്‍ ക്ലാസുകള്‍ക്കും അധ്യയനം തുടങ്ങും. നേരത്തെ നവംബര്‍ ഒന്നിന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളും പത്ത്, പ്ലസ് ടു ക്ലാസുകളുമാണ് തുടങ്ങിയത്. എട്ടാം ക്ലാസുകാര്‍ക്ക് നവംബര്‍ എട്ടിനാണ് അധ്യയനം തുടങ്ങിയത്. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളും തിങ്കളാഴ്ച […]

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ അധ്യയനത്തിലേക്ക്. ഇതുവരെ ക്ലാസ് തുടങ്ങാതിരുന്ന ഒമ്പത്, ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ക്ലാസുകളാണ് തിങ്കളാഴ്ച ആരംഭിക്കുക. ഇതോടെ മുഴുവന്‍ ക്ലാസുകള്‍ക്കും അധ്യയനം തുടങ്ങും.

നേരത്തെ നവംബര്‍ ഒന്നിന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളും പത്ത്, പ്ലസ് ടു ക്ലാസുകളുമാണ് തുടങ്ങിയത്. എട്ടാം ക്ലാസുകാര്‍ക്ക് നവംബര്‍ എട്ടിനാണ് അധ്യയനം തുടങ്ങിയത്. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളും തിങ്കളാഴ്ച സ്‌കൂളിലെത്തണം. ആദ്യ ദിവസം തന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗേരഖ പ്രകാരം ബാച്ചുകളാക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്‌കൂളുകളില്‍ വരേണ്ട ദിവസങ്ങള്‍ ക്രമീകരിക്കുകയും ചെയ്യണം.

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് തുടങ്ങുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഒഴിവാക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയന്റ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it