സ്‌കൂളുകളിലുണ്ട് അടിയന്തര ശുശ്രൂഷാ സംവിധാനം; വേറിട്ട പദ്ധതിയുമായി തൃക്കരിപ്പൂര്‍ പഞ്ചായത്ത്

കാസര്‍കോട്: സ്‌കൂളിലെ ഇടവേളകളില്‍ കളികള്‍ക്കിടയില്‍ പരിക്ക് പറ്റിയാലോ, മറ്റ് അപകടങ്ങളുണ്ടായാലോ, പഠനസമയത്ത് ശാരീരിക അസ്വസ്ഥതകളുണ്ടായാലോ വിദ്യാര്‍ഥികള്‍ക്ക് അടിയന്തിര പ്രാഥമിക ചികിത്സ നല്‍കാന്‍ പ്രത്യേകം പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പന്ത്രണ്ട് സര്‍ക്കാര്‍ എയ്ഡഡ് എല്‍.പി, യു.പി സ്‌കൂളുകളില്‍ അടിയന്തിര ശുശ്രൂഷാ സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.30 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ജി.എല്‍.പി.എസ് കൂലേരി, ജി.എല്‍.പി.എസ് മൈത്താണി, ജി.എല്‍.പി.എസ് ബീരിച്ചേരി, ജി.എല്‍പി.എസ് വള്‍വക്കാട്, ജി.എല്‍.പി.എസ് ഉടുമ്പുന്തല, ജി.യു.പി.എസ് ഒളവറ […]

കാസര്‍കോട്: സ്‌കൂളിലെ ഇടവേളകളില്‍ കളികള്‍ക്കിടയില്‍ പരിക്ക് പറ്റിയാലോ, മറ്റ് അപകടങ്ങളുണ്ടായാലോ, പഠനസമയത്ത് ശാരീരിക അസ്വസ്ഥതകളുണ്ടായാലോ വിദ്യാര്‍ഥികള്‍ക്ക് അടിയന്തിര പ്രാഥമിക ചികിത്സ നല്‍കാന്‍ പ്രത്യേകം പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പന്ത്രണ്ട് സര്‍ക്കാര്‍ എയ്ഡഡ് എല്‍.പി, യു.പി സ്‌കൂളുകളില്‍ അടിയന്തിര ശുശ്രൂഷാ സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.30 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ജി.എല്‍.പി.എസ് കൂലേരി, ജി.എല്‍.പി.എസ് മൈത്താണി, ജി.എല്‍.പി.എസ് ബീരിച്ചേരി, ജി.എല്‍പി.എസ് വള്‍വക്കാട്, ജി.എല്‍.പി.എസ് ഉടുമ്പുന്തല, ജി.യു.പി.എസ് ഒളവറ സങ്കേത, ജി.ഡബ്ല്യു.യു.പി.എസ് മെട്ടമ്മല്‍, എ.എല്‍.പി.എസ് ആയിറ്റി ഇസ്ലാമിയ, എ.എല്‍.പി.എസ് തങ്കയം, എ.എല്‍.പി.എസ് കുന്നച്ചേരി, എ.എല്‍.പി.എസ് നോര്‍ത്ത് തൃക്കരിപ്പൂര്‍, സെന്റ് പോള്‍സ് എ.യു.പി.എസ് തൃക്കരിപ്പൂര്‍ എന്നീ സ്‌കൂളുകളിലാണ് നിലവില്‍ അടിയന്തിര ശുശ്രൂഷാ സംവിധാനം ഒരുക്കിയത്. സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ കട്ടില്‍, കിടക്ക, തലയിണ, പ്രാഥമിക ശുശ്രൂഷാ മരുന്നുകള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ കിറ്റ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ മറ്റ് സ്‌കൂളുകളിലും നടപ്പാക്കാന്‍ കഴിയുന്ന മാതൃകാ പദ്ധതിയാണിതെന്നും കൂടുതല്‍ സൗകര്യമുള്ള സ്‌കൂളുകള്‍ കൂടുതല്‍ പരിശോധന സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ പറഞ്ഞു.

Related Articles
Next Story
Share it