തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍; ഹാജറും യൂണിഫോമും നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലായി സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പി.ടി.എയുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും പങ്കാളിത്തതോടെയാണ് ശുചീകരണം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി സ്‌കൂളില്‍ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്ന ചരിത്ര മുഹൂര്‍ത്തമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. 47 ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തില്‍ പരം […]

തിരുവനന്തപുരം: ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലായി സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പി.ടി.എയുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും പങ്കാളിത്തതോടെയാണ് ശുചീകരണം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി സ്‌കൂളില്‍ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്ന ചരിത്ര മുഹൂര്‍ത്തമാണ് ഇതെന്ന് മന്ത്രി പറഞ്ഞു.
47 ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തില്‍ പരം അധ്യാപകരും തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളില്‍ എത്തും. ഉത്കണ്ഠ ആവശ്യമില്ലെന്നും എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിയെന്നും വിദ്യഭ്യാസ മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. യൂണിഫോമില്‍ കടുംപിടുത്തമില്ലെന്നും ഹാജറും നിര്‍ബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് എത്താന്‍ യാത്രാ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ തിങ്കളാഴ്ച മുതല്‍ വൈകീട്ട് വരെ പൂര്‍ണ്ണതോതില്‍ അധ്യയനം ഉണ്ടായിരിക്കും. ചില അധ്യാപക സംഘടനകള്‍ ഇപ്പോള്‍ പൂര്‍ണ്ണതോതില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനെ എതിര്‍ത്തിരുന്നുവെങ്കിലും അവരെ അനുനയിപ്പിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്.
തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പൂര്‍ണതോതിലേക്ക് മാറുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമായി തുടരില്ല. എന്നാല്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് പിന്തുണ നല്‍കും. ഭിന്നശേഷിക്കാരടക്കം സ്‌കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഡിജിറ്റല്‍- ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. വിക്ടേഴ്‌സ് വഴി ക്ലാസുകളുമുണ്ടാകും.

Related Articles
Next Story
Share it