സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തെരുവ് നായക്കൂട്ടം വളഞ്ഞു; പ്രാണരക്ഷാര്‍ത്ഥം കുട്ടി സമീപത്തെ കാട്ടിലേക്ക് ഓടി

കാഞ്ഞങ്ങാട്: സ്‌കൂള്‍ ബസില്‍ കയറാന്‍ പോകുന്ന വിദ്യാര്‍ഥിയെ തെരുവ് നായകള്‍ കൂട്ടത്തോടെ വളഞ്ഞിട്ടു. ബസിനടുത്തെത്താറായപ്പോഴാണ് നായക്കൂട്ടം കൂട്ടത്തോടെ ചാടിവീണത്. പ്രാണരക്ഷാര്‍ഥം കുട്ടി കാട്ടിലേക്ക് ഓടുകയായിരുന്നു. സംഭവം സംബന്ധിച്ച സി.സി.ടി.വി ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നലെ ദേശീയപാതയില്‍ ആറങ്ങാടി കെ.വി. ആര്‍ കാര്‍സിന് സമീപത്താണ് സംഭവം. മാതാവ് ബസിനടുത്തുവരെ എത്തിച്ചതിനു ശേഷം കുട്ടിയെ കയറുന്നത് നോക്കിനില്‍ക്കുന്നതിനിടെയാണ് നായ്ക്കള്‍ ചാടിയത്. ബഹളം കേട്ട് ബസ് ജീവനക്കാരും താഴെയിറങ്ങി. ഭയന്ന കുട്ടി നിലവിളിച്ചുകൊണ്ട് കാട്ടിലേക്ക് ഓടുകയായിരുന്നു. ആളുകളുടെ ബഹളം […]

കാഞ്ഞങ്ങാട്: സ്‌കൂള്‍ ബസില്‍ കയറാന്‍ പോകുന്ന വിദ്യാര്‍ഥിയെ തെരുവ് നായകള്‍ കൂട്ടത്തോടെ വളഞ്ഞിട്ടു. ബസിനടുത്തെത്താറായപ്പോഴാണ് നായക്കൂട്ടം കൂട്ടത്തോടെ ചാടിവീണത്. പ്രാണരക്ഷാര്‍ഥം കുട്ടി കാട്ടിലേക്ക് ഓടുകയായിരുന്നു. സംഭവം സംബന്ധിച്ച സി.സി.ടി.വി ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നലെ ദേശീയപാതയില്‍ ആറങ്ങാടി കെ.വി. ആര്‍ കാര്‍സിന് സമീപത്താണ് സംഭവം. മാതാവ് ബസിനടുത്തുവരെ എത്തിച്ചതിനു ശേഷം കുട്ടിയെ കയറുന്നത് നോക്കിനില്‍ക്കുന്നതിനിടെയാണ് നായ്ക്കള്‍ ചാടിയത്. ബഹളം കേട്ട് ബസ് ജീവനക്കാരും താഴെയിറങ്ങി. ഭയന്ന കുട്ടി നിലവിളിച്ചുകൊണ്ട് കാട്ടിലേക്ക് ഓടുകയായിരുന്നു. ആളുകളുടെ ബഹളം കേട്ടപ്പോള്‍ നായ്ക്കൂട്ടവും ഓടിമറഞ്ഞു.
നഗരത്തില്‍ പലയിടങ്ങളിലും തെരുവുനായ ശല്യം രൂക്ഷ മാവുകയാണ്. വിദ്യാര്‍ത്ഥികളെയാണ് ഇത് ഏറെ ബാധിക്കുന്നത്. തെരുവുനായകളുടെ എണ്ണം വര്‍ധിക്കുന്തോറും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി തുടങ്ങിയിരുന്നെങ്കിലും വേണ്ടത്ര കാര്യക്ഷമായിട്ടില്ലെന്നും ആക്ഷേപമുണ്ട്. രാത്രികാലങ്ങളില്‍ നഗരത്തിലൂടെ നടക്കാന്‍ പ്രയാസമാണ്.
നഗരത്തില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് പുലര്‍ച്ചെയും സന്ധ്യക്കും യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭയപ്പാടോടെയാണ് നടന്നുനീങ്ങുന്നത്.

Related Articles
Next Story
Share it